പത്തനംതിട്ട: ഓസ്ട്രേലിയയിൽ കാറപകടത്തിൽ മലയാളി യുവാവ് മരിച്ചു. പത്തനംതിട്ട ചിറ്റാർ പ്ലാത്താനത്ത് ജോൺമാത്യു (ജോജി) -ആൻസി ദമ്പതികളുടെ മകൻ ജെഫിൻ ജോൺ (23) ആണ് മരിച്ചത്. റേഡിയോളജി രണ്ടാം വർഷം പഠിക്കുന്ന ജെഫിന്റെ കാർ അലിഗഡ് എന്ന സ്ഥലത്ത് വച്ചാണ് അപകടത്തിൽപ്പെട്ടത്.

കാറിൽ ജെഫിൻ മാത്രമാണുണ്ടായിരുന്നത് എന്നാണ് വിവരം. അപകടം വിവരം അറിഞ്ഞ് ബന്ധുക്കൾ സംഭവ സ്ഥലത്തേക്ക് തിരിച്ചു. 15 വർഷമായി ജെഫിന്റെ കുടുംബം ഓസ്ട്രേലിയയിൽ സ്ഥിരതാമസമാണ്. മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കുമെന്നാണ് ബന്ധുക്കൾക്ക് ലഭിച്ചിരിക്കുന്ന വിവരം.