കോതമംഗലം: മലയിൻകീഴിൽ രണ്ട് വയസുള്ള കുരുന്ന് ഫിഷ്ടാങ്കിൽ വീണുമരിച്ചു. പൊൻവേലിൽ കുര്യാക്കോസ്-ആശ ദമ്പതികളുടെ മകൻ മാത്യു ആണ് ദാരുണമായി മരിച്ചത്.

വീടിന്റെ പിൻവശത്ത് മീൻ വളർത്താനായി നിർമ്മിച്ചിരുന്ന ചെറിയ ടാങ്കിലാണ് കുട്ടി വീണത്. വീട്ടിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ വൈകിട്ട് അഞ്ചരയോടെ കാണാതായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് കുട്ടിയെ ടാങ്കിനുള്ളിൽ കണ്ടെത്തിയത്.

ഉടൻ കോതമംഗലത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം ധർമഗിരി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി