- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിംബാബ്വെയിൽ സ്വകാര്യ വിമാനം തകർന്നുവീണു; ശതകോടീശ്വരനായ ഇന്ത്യൻ വ്യവസായിക്കും മകനും ദാരുണ മരണം; മരിച്ചത് ഖനന വ്യവസായി ഹർപാൽ രൺധാവയും മകൻ അമേറും
ഹരാരെ: സിംബാബ്വെയിൽ സ്വകാര്യ വിമാനം തകർന്നുവീണ് ഇന്ത്യൻ ശതകോടീശ്വരനും ഖനന വ്യവസായിയുമായ ഹർപാൽ രൺധാവയും മകനും മരിച്ചു. വെള്ളിയാഴ്ച ഉണ്ടായ അപകടത്തിൽ ഹർപാൽ രൺധാവ, മകൻ അമേർ കബീർ സിങ് രൺധാവ(22) ഉൾപ്പടെ വിമാനത്തിലുണ്ടായിരുന്ന ആറുപേരും മരിച്ചതായാണ് വിവരം. കഴിഞ്ഞ മാസം 29നാണ് അപകടം ഉണ്ടായത്.
സ്വർണവും കൽക്കരിയും നിക്കലും ചെമ്പും ശുദ്ധീകരിക്കുന്ന ഖനന കമ്പനിയായ റിയോസിമിന്റെ ഉടമയാണ് ഹർപാൽ രൺധാവ. റിയോസിമിന്റെ തന്നെ ഉടമസ്ഥതയിലുള്ള സെസ്ന 206 ഒറ്റ എഞ്ചിൻ വിമാനത്തിലാണ് ഇരുവരും യാത്ര ചെയ്തത്. ഹരാരെയിൽ നിന്ന് കമ്പനിക്ക് പങ്കാളിത്തമുള്ള മുറോവ വജ്രഖനിയിലേക്ക് പറക്കുന്നതിനിടെ മുറോവ വജ്ര ഖനിക്ക് സമീപം തതകർന്ന് വീഴുക ആയിരുന്നു.
The family of Harpal Randhawa who died with his son Amer on Friday in a plane crash, respectfully invite all his friends and associates to celebrate his life and that of his son Amer at a memorial service at Raintree on Wednesday the 4th of October, 2023.
- Hopewell Chin'ono (@daddyhope) October 1, 2023
Arrival time is 3PM.… pic.twitter.com/cWF0kPhe7G
വിമാനത്തിന് സാങ്കേതിക തകരാർ അനുഭവപ്പെടുകയും ആകാശത്തുവച്ച് പൊട്ടിത്തെറിച്ച് സ്വമഹാൻഡെ മേഖലയിലെ പീറ്റർ ഫാമിലേക്ക് പതിക്കുകയുമായിരുന്നു എന്നാണ് സിംബാബ്വെയിലെ മാധ്യമങ്ങൾ നൽകുന്ന വിവരം. അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചു.