പത്തനംതിട്ട: പത്തനംതിട്ട നഗരസഭ സെക്രട്ടറി സജിത്ത് കുമാർ കെ. കെ (47) ഹൃദയാഘാതത്തെത്തുടർന്ന് നിര്യാതനായി. ട്രെയിനിംഗിന്റെ ഭാഗമായി ഇൻഡോറിൽ ആയിരുന്നു. രാവിലെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപതിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഭൗതിക ശരീരം നാട്ടിൽ എത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. കുടുംബവീട് തൊടുപുഴയാണ്. ഇപ്പോൾ താമസിക്കുന്നത് തിരുവനന്തപുരത്താണ്.