പുലാപ്പറ്റ: സ്‌കൂളിൽനിന്നും ബംഗളൂരുവിലേക്ക് ഉല്ലാസയാത്ര പോയ സംഘത്തിലെ പത്താം വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു. പാലക്കാട് പുലാപ്പറ്റ എം.എൻ.കെ.എം ഗവ. ഹൈസ്‌കൂൾ പത്താംതരം വിദ്യാർത്ഥിനി പുലാപ്പറ്റ മുണ്ടോളി ശശിയുടെ മകൾ ശ്രീസയന (15) യാണ് മരിച്ചത്.

പുലാപ്പറ്റ ഹൈസ്‌കൂളിൽ നിന്നും മൈസൂരിലേക്കാണ് സംഘം പോയിരുന്നത്. തിങ്കളാഴ്ച രാത്രി ബംഗളൂരുവിലെ വൃന്ദാവൻ ഉദ്യാനം സന്ദർശിക്കവെയാണ് സംഭവമുണ്ടായത്. ഉടനെ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചു. ഹൃദയാഘാതമാണ് മരണകാരമെന്ന് കണ്ടെത്തി.

തിങ്കളാഴ്‌ച്ച രാത്രിയാണ് ശ്രീ സയനയ്ക്ക് ഹൃദയാഘാതം സംഭവിച്ചത്. മൈസൂർ കൊട്ടാരത്തിൽ സന്ദർശനം നടത്തി തിരിച്ചു വരുന്നതിനിടെ ശാരീരിക അസ്വാസ്ത്യം അനുഭവപ്പെടുകയായിരുന്നു. ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മൃതദേഹം ചൊവ്വാഴ്ച വൈകീട്ട് പുലാപ്പറ്റ സ്‌ക്കൂളിലെത്തിക്കും. മൂന്ന് ബസുകളിലായി 135 വിദ്യാർത്ഥികളും 15 അദ്ധ്യാപകരും ഉൾപെടെ 150 പേരാണ് യാത്രക്ക് പോയത്. യാത്ര ഒഴിവാക്കി മൂന്ന് ബസുകളും തിരിച്ചു നാട്ടിലേക്ക് പുറപ്പെട്ടു.