- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൂർവവിദ്യാർത്ഥി സംഗമത്തിന് പുറപ്പെട്ട അസി. കൃഷി ഓഫിസർ വാഹനാപകടത്തിൽ മരിച്ചു: അപകടം ഇദ്ദേഹം സഞ്ചരിച്ച ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ച്
പരിയാരം: അസി. കൃഷി ഓഫീസർ വാഹനാപകടത്തിൽ മരിച്ചു. മലപ്പുറം തുവ്വൂർ കൃഷിഭവനിലെ അസി. കൃഷി ഓഫീസറും കോറോം സ്വദേശിയുമായ ദുമ്മൻ പെരികമന ഗോവിന്ദൻ നമ്പൂതിരി (50) ആണ് മരിച്ചത്. പൂർവവിദ്യാർത്ഥി കൂട്ടായ്മ സംഘടിപ്പിച്ച ബോട്ട് യാത്രയ്ക്ക് പോകുംവഴിയാണ് അപകടം ഉണ്ടായത്. ദേശീയപാതാ പ്രവൃത്തിക്കെത്തിയ ലോറി ഇദ്ദേഹം സഞ്ചരിച്ച ബൈക്കിൽ ഇടിച്ചായിരുന്നു അപകടം. ഗോവിന്ദൻ നമ്പൂതിരി അപകടസ്ഥലത്തുതന്നെ മരിച്ചു.
ഞായറാഴ്ച രാവിലെ ഒൻപതിന് ദേശീയപാതയിൽ കോരൻപീടികയിലാണ് അപകടം ഉണ്ടായത്. ചുഴലി ഗവ. ഹൈസ്‌കൂൾ 1988 എസ്.എസ്.എസ്.എൽ.സി. ബാച്ച് വിദ്യാർത്ഥികളാണ് ബോട്ട് യാത്ര സംഘടിപ്പിച്ചത്. ബോട്ട് പുറപ്പെടാറായിട്ടും ഗോവിന്ദനെ കാണാത്തതിനാൽ സഹപാഠികൾ വിളിച്ചപ്പോൾ പരിയാരം സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനാണ് ഫോൺ എടുത്തത്. തുടർന്നാണ് അപകടവാർത്ത സുഹൃത്തുക്കൾ അറിയുന്നത്.
ചെറുകുന്ന് കൃഷിഭവനിൽ ഏറെക്കാലം ജോലിചെയ്ത ഇദ്ദേഹം സ്ഥാനക്കയറ്റം ലഭിച്ചാണ് തോവൂർ കൃഷിഭവനിലേക്ക് സ്ഥലംമാറിയത്. ഏറെക്കാലം ചുഴലി ഭഗവതി ക്ഷേത്രം മേൽശാന്തിയായിരുന്നു. അച്ഛൻ: പരേതനായ ദുമ്മൻ പെരികമന ശങ്കരൻ നമ്പൂതിരി (ചുഴലി ഭഗവതി ക്ഷേത്രം മുൻ മേൽശാന്തി). അമ്മ: സാവിത്രി അന്തർജനം. ഭാര്യ: സുമ (ചെറുവത്തൂർ തിമിരി, മേക്കാട്ട് ഇല്ലം). മക്കൾ: ഹരിശങ്കർ (വിദ്യാർത്ഥി, ഗുരുദേവ് കോളേജ്, മാത്തിൽ), ഗോകുൽദാസ് (വിദ്യാർത്ഥി, കോറോം ഹൈസ്‌കൂൾ). സഹോദരി: ദേവകി അന്തർജനം, അറത്തിൽ മാങ്കുളത്തില്ലം). സംസ്‌കാരം തിങ്കളാഴ്ച രാവിലെ ഏഴിന് കോറോം സമുദായ ശ്മശാനത്തിൽ.