അബുദാബി: മലയാളി അദ്ധ്യാപിക അബുദാബിയിൽ മരിച്ചു. അരൂർ ഒന്നാം വാർഡിൽ വേലിക്കകത്ത് ഹനീഷിന്റെ ഭാര്യ നിഷാ ഹനീഷ് (42) ആണ് മരിച്ചത്. മെനഞ്ചയിറ്റിസ് അസുഖത്തെ തുടർന്ന് അബുദാബിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. അബുദാബി ഭവൻസ് വിദ്യാമന്ദിർ സ്‌കൂൾ അദ്ധ്യാപികയായിരുന്നു നിഷാഹനീഷ്.

ഭർത്താവ് ഹനീഷ് അബുദാബി ബവൻസ്, വിദ്യാമന്ദിറിലെ ഫിസിക്കൽ എജ്യുക്കേഷൻ അദ്ധ്യാപകനാണ്. മക്കൾ: നേഹ ഹനീഷ് പ്ലസ് വൺ വിദ്യാർത്ഥിയാണ്. ഇളയമകൾ നേത്ര ഹനീഷ് രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. ഇരുവരും അബുദാബി ഭവൻസ് വിദ്യാമന്ദിറിലെ വിദ്യാർത്ഥികളാണ്. സംസ്‌കാരം ശനിയാഴ്‌ച്ച ഉച്ചയോടുകൂടി നാട്ടിൽ നടക്കും.