കോട്ടയം: റെയിൽപാളത്തിനു കുറുകെ കടക്കുന്നതിനിടെ അമ്മയുടെ കൺമുന്നിൽ യുവതി ട്രെയിൻ തട്ടി മരിച്ചു. കോട്ടയം കുമാരനല്ലൂർ ജംക്ഷനിലാണ് സംഭവം. പാലാ മുത്തോലി വെള്ളിയേപ്പള്ളി ചെമ്പകത്തിങ്കൽ സ്മിത അനിൽ (42) ആണ് മരിച്ചത്. അമ്മ ചന്ദ്രികയോടൊപ്പമാണ് സ്മിത റെയിൽപാളത്തിനു കുറുകെ കടന്നത്. അമ്മ അപ്പുറത്ത് എത്തിയതിനു തൊട്ടു പിന്നാലെ സ്മിതയെ ട്രെയിൻ ഇടിക്കുകയായിരുന്നെന്നു ഗാന്ധിനഗർ പൊലീസ് പറഞ്ഞു.

സംസ്‌കാരം ഇന്നു രാവിലെ 11ന് വീട്ടുവളപ്പിൽ. നീണ്ടൂർ പ്രാവട്ടം ചെറുമുട്ടത്ത് കളപ്പുരയിൽ കുടുംബാംഗമാണ്. ഗ്രാൻഡ് ഹോട്ടൽ ഗ്രൂപ്പ് കമ്പനി ഡ്രൈവറായ അനിലാണ് സ്മിതയുടെ ഭർത്താവ്. മക്കൾ: അമൃത അനിൽ (നഴ്‌സിങ് വിദ്യാർത്ഥി, മാണ്ഡ്യ), ആദിത്യൻ അനിൽ (വിദ്യാർത്ഥി, പാലാ സെന്റ് തോമസ് എച്ച്എസ്എസ്).