- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പേരൂർക്കടയിൽ പ്രഭാത സവാരിക്കിറങ്ങിയ രണ്ടു പേർ കാറിടിച്ചു മരിച്ചു; കാർ യാത്രികരായ ശബരിമല തീർത്ഥാടകർ ആശുപത്രിയിൽ
തിരുവനന്തപുരം: പേരൂർക്കടയിൽ പ്രഭാത സവാരിക്ക് ഇറങ്ങിയ രണ്ട് പേർ ശബരിമല തീർത്ഥാടകരുടെ കാറിടിച്ച് മരിച്ചു. ബേക്കറി കട ഉടമ ഹരിദാസ്, സുഹൃത്ത് വിജയൻ എന്നിവരാണ് ദാരുണമായി മരിച്ചത്. ആന്ധ്രാപ്രദേശിൽ നിന്നുള്ള ശബരിമല തീർത്ഥാടകരുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ ഹരിദാസും വിജയനും റോഡിന് സമീപത്തെ താഴ്ചയിലേക്ക് വീണു.
പിന്നാലെ വാഹനം നിയന്ത്രണം വിട്ട് സമീപത്തെ മരത്തിൽ ഇടിച്ചുനിന്നു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ കാറിലുണ്ടായിരുന്നവരെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചു. എന്നാൽ ഹരിദാസനും വിജയനും വീണുകിടക്കുന്ന കാര്യം അറിഞ്ഞില്ല. ഏറെ വൈകി വെളിച്ചം വീണ ശേഷമാണ് താഴ്ചയിൽ രണ്ട് പേർ കിടക്കുന്നത് നാട്ടുകാർ ശ്രദ്ധിച്ചത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
Next Story