തിരുവനന്തപുരം: ഡോ. മാലതി ദാമോദരന്‍ (87) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കമ്യൂണിസ്റ്റ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ മകളാണ്. ശാസ്തമംഗലം ലെയിനിലുള്ള വീട്ടില്‍ പുലര്‍ച്ചെ മൂന്നരയോടെ ആയിരുന്നു അന്ത്യം.

ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ് വെല്ലൂരില്‍ ശിശുരോഗ വിദഗ്ധയായി മാലതി സേവനം അനുഷ്ഠിച്ചിരുന്നു. അവിടെ നിന്നും വിരമിച്ച ശേഷം ശാസ്തമംഗലത്ത് ശ്രീ രാമകൃഷ്ണ മിഷന്‍ ആശുപത്രിയില്‍ ജോലി ചെയ്തു, ഇന്ത്യയിലെ പ്രമുഖ ജനകീയാരോഗ്യ സംഘടനയായ മെഡിക്കോ ഫ്രെണ്ട്‌സ് സര്‍ക്കിളിന്റെ പ്രവര്‍ത്തകയായിരുന്നു.

പരേതനായ ഡോ. എ ഡി ദാമോദരന്‍ ആണ് ഭര്‍ത്താവ്. മക്കള്‍: പ്രൊഫ. സുമംഗല( ഡല്‍ഹി യൂണിവേഴ്‌സിറ്റി അധ്യാപിക), ഹരീഷ് ദാമോദരന്‍( ഇന്ത്യന്‍ എക്‌സ്പ്രസ് റൂറല്‍ എഡിറ്റര്‍). സഹോദരങ്ങള്‍: ഇ എം രാധ, പരേതരായ ഇ എം ശ്രീധരന്‍, ഇ എം ശശി. സംസ്‌കാരം നാളെ ഉച്ചക്ക് 12 മണിക്ക് ശാന്തികവാടത്തില്‍.