- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷിബു ബേബി ജോണിന്റെ സഹോദരന് ഷാജി ബേബി ജോണ്‍ അന്തരിച്ചു; അന്ത്യം ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍; സംസ്കാരം നീണ്ടകര സെന്റ് സെബാസ്റ്റ്യന്‍ ദേവാലയത്തില്‍; വിടവാങ്ങിയത് അക്വാ കള്‍ച്ചര്‍ വ്യവസായത്തിന് തുടക്കമിട്ടയാള്‍
കൊല്ലം: മുന്‍ മന്ത്രിയും ആര്‍എസ്പി നേതാവുമായിരുന്ന അന്തരിച്ച ബേബി ജോണിന്റെ മകനും ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണിന്റെ ജ്യേഷ്ഠ സഹോദരനുമായ ഷാജി ബേബി ജോണ്‍ (65) അന്തരിച്ചു. ബാംഗ്ലൂരിലെ മണിപ്പാല്‍ ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയവെയാണ് അന്ത്യം. ഭൗതിക ശരീരം നാളെ കൊല്ലത്ത് എത്തിക്കും. സംസ്‌കാര ചടങ്ങുകള്‍ നീണ്ടകര സെന്റ് സെബാസ്റ്റ്യന്‍ ദേവാലയത്തില്‍ നടക്കും.
മൃതദേഹം ചൊവ്വാഴ്ച രാവിലെ കൊല്ലം ശങ്കേഴ്‌സ് ഹോസ്പിറ്റലിന് സമീപമുള്ള കുടുംബ വസതിയിലും ഉച്ചയ്ക്ക് ശേഷം നീണ്ടകര വയലില്‍ വീട്ടിലും പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് നീണ്ടകരയിലെ കുടുംബ വീടായ വയലില്‍ വീട്ടില്‍ എത്തിക്കും. മൂന്ന് മണിക്ക് നീണ്ടകര സെന്റ് സെബാസ്റ്റ്യന്‍ പള്ളിയിലാണ് സംസ്‌ക്കാരം. രാജ്യത്ത് അക്വാ കള്‍ച്ചര്‍ വ്യവസായത്തിന് വിപ്ലവകരമായ തുടക്കം കുറിക്കുകയും ഈ രംഗത്ത് ദേശീയ തലത്തില്‍ നിരവധി പുരസ്‌കാരങ്ങള്‍ നേടിയ വ്യക്തിയാണ് ഷാജി ബേബി ജോണ്‍. ഭാര്യ റീത്ത, മക്കള്‍ ബേബിജോണ്‍ ജൂനിയര്‍, പീറ്റര്‍ ജോണ്‍




