- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലഗാനും ദേവദാസും സ്വദേശും ജോധാ അക്ബറും അടക്കമുള്ള വമ്പൻ ചിത്രങ്ങൾ; മികവിനെ രാജ്യം അംഗീകരിച്ചത് പത്മശ്രീ നൽകി; പ്രശസ്ത കലാസംവിധായകൻ നിതിൻ ചന്ദ്രകാന്ത് ദേശായ് അന്തരിച്ചു; സിനിമാക്കാരന്റെ ആത്മഹത്യ കേട്ട് ഞെട്ടി ആരാധകർ
മുംബൈ: പ്രശസ്ത കലാസംവിധായകൻ നിതിൻ ചന്ദ്രകാന്ത് ദേശായ്(58) അന്തരിച്ചു. മഹാരാഷ്ട്രയിലെ റെയ്ഗാഡ് ജില്ലയിലെ സ്വന്തം സ്റ്റുഡിയോയിൽ ജീവനൊടുക്കിയ നിലയിലാണ് നിതിൻ ചന്ദ്രകാന്ത് ദേശായിയെ കണ്ടെത്തിയത്. നാല് തവണ മികച്ച കലാസംവിധായകനുള്ള ദേശീയ ചലച്ചിത്ര അവാർഡ് നേടിയിട്ടുണ്ട്. മൂന്നു ഫിലിംഫെയർ അവാർഡുകളും നിതിനെ തേടിയെത്തി.
തമാസ് (1987) എന്ന ടെലിവിഷൻ ചിത്രത്തിന്റെ കലാസംവിധായകനായാണ് നിതിൻ ചന്ദ്രകാന്ത് കരിയർ തുടങ്ങിയത്. ഹം ദിൽ ദേ ചുകേ സനം (1999) എന്ന ചിത്രത്തിന്റെ കലാസംവിധാനത്തിലൂടെ ബോളിവുഡിൽ അരങ്ങേറി. ലഗാൻ, ദേവദാസ്, സ്വദേശ്, ജോധാ അക്‌ബർ, പ്രേം രതൻ ധാൻ പയോ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായി. പ്രൊഡക്ഷൻ ഡിസൈനറെന്ന നിലയിലും ശ്രദ്ധിക്കപ്പെട്ടു.
2016ൽ പത്മശ്രീ നൽകി രാജ്യം ആദരിച്ചു. 1965 ജനുവരി 25-ന് മഹാരാഷ്ട്രയിലെ ദാപൊലീലായിരുന്നു നിതിന്റെ ജനനം. 20 വർഷം നീണ്ടുനിന്ന സിനിമാ ജീവിതത്തിൽ അശുതോഷ് ഗവാരിക്കർ, രാജ്കുമാർ ഹിറാനി, സഞ്ജയ് ലീലാ ഭൻസാലി തുടങ്ങിയ വമ്പൻ സംവിധായകർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.