- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിൽ സ്‌കൂൾ വാനിൽ ഉറങ്ങി പോയ കുട്ടി ശ്വാസം മുട്ടി മരിച്ചു; മരണമടഞ്ഞത് കിന്റർഗാർട്ടനിൽ പഠിക്കുന്ന അഞ്ചുവയസുകാരൻ; ഡ്രൈവറുടെ അശ്രദ്ധ എന്നാരോപണം
ദമ്മാം: സൗദി അറേബ്യയിലെ ഖത്തീഫിൽ സ്‌കൂൾ വാനിൽ ഉറങ്ങിപ്പോയ കുട്ടി ശ്വാസംമുട്ടി മരിച്ചു. ഖത്തീഫ് അൽശുവൈക ഡിസ്ട്രിക്ടിലെ കിന്റർഗാർട്ടനിൽ പഠിക്കുന്ന അഞ്ചു വയസ്സുകാരൻ ഹസൻ ഹാശിം അലവി അൽശുഅ്ല എന്ന സ്വദേശി കുട്ടിയാണ് മരിച്ചത്.
സ്‌കൂളിന് മുമ്പിലെത്തിയപ്പോൾ വിദ്യാർത്ഥി വാനിൽ നിന്ന് ഇറങ്ങിയെന്ന് ഡ്രൈവർ ഉറപ്പുവരുത്താതിരുന്നതാണ് കുട്ടിയുടെ മരണത്തിന് കാരമാണയത്. വിശദമായ അന്വേഷണത്തിനായി പ്രത്യേക കമ്മറ്റി രൂപീകരിച്ചതായി കിഴക്കൻ പ്രവിശ്യ വിദ്യാഭ്യാസ വകുപ്പ് വക്താവ് സഈദ് അൽബാഹിസ് പറഞ്ഞു.
എല്ലാ ദിവസവും രാവിലെ 6.30ന് വനിതാ സൂപ്പർവൈസർക്ക് ഒപ്പമാണ് വാനുമായി ഡ്രൈവർ എത്തുന്നത്. ഇന്നലെ രാവിലെ സൂപ്പർവൈസർ ഇല്ലാതെയാണ് എത്തിയതെന്നും അന്വേഷിച്ചപ്പോൾ സൂപ്പർവൈസർക്ക് അസുഖമാണെന്ന് ഡ്രൈവർ പറഞ്ഞതായും കുട്ടിയുടെ പിതാവ് ഹാശിം അലവി അൽശുഅ്ല പറഞ്ഞു. ഉച്ചയ്ക്ക് 11.15ഓടെ ഡ്രൈവർ ഫോണിൽ വിളിച്ച് മകൻ അനക്കമില്ലാതെ കിടക്കുന്നതായി അറിയിക്കുകയായിരുന്നു. ഉടൻ തന്നെ മകനെ ആശുപത്രിയിലെത്തിക്കാൻ പിതാവ് ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഡ്രൈവർ കുട്ടിയെ സ്‌കൂളിന് സമീപമുള്ള ഹെൽത്ത് സെന്ററിൽ എത്തിച്ചു.
പിന്നീട് കുട്ടിയെ ബന്ധുക്കളിലൊരാൾ കൂടുതൽ സൗകര്യമുള്ള പോളിക്ലിനിക്കിലേക്ക് മാറ്റിയതായി കുട്ടിയുടെ പിതാവ് കൂട്ടിച്ചേർത്തു. എന്നാൽ ബസിൽ വെച്ച് തന്നെ കുട്ടി മരണപ്പെട്ടതായി പരിശോധനകളിൽ വ്യക്തമായി. എട്ടു മക്കളുള്ള ഹാശിമിന്റെ ഇളയ മകനാണ് ഹസൻ.