സന്നിധാനം: ശബരിമല ദർശനത്തിനെത്തിയ എംഎംടിവി ബ്രോഡ്കാസ്റ്റ് ഓപ്പറേറ്റർ എസ്.എസ്.സജീവ് (54) ഹൃദയാഘാതത്തെ തുടർന്നു മരിച്ചു. അയ്യപ്പ സേവാസംഘം പ്രവർത്തകർ പമ്പ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

നീലിമലയിൽ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് പമ്പ ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. വയലാർ ലക്ഷ്മി ഭവനിൽ ശിവശങ്കരൻ നായരുടെ മകനാണ്. സംസ്‌കാരം പിന്നീട്.