കൊച്ചി: ഓടക്കുഴൽ കലാകാരൻ പി.ആർ.സുരേഷ് (60) അന്തരിച്ചു. സ്‌ട്രോക്കിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഗായിക അമൃത സുരേഷിന്റെ പിതാവാണ്.

പിതാവിന്റെ മരണ വിവരം അമൃത തന്നെയാണ് ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചത്. 'ഞങ്ങടെ പൊന്നച്ചൻ ഇനി ഭഗവാന്റെ കൂടെ' എന്നാണ് അമൃത പിതാവിനും കുടുംബത്തിനുമൊപ്പമുള്ള ചിത്രത്തോടൊപ്പം കുറിച്ചത്.

മൃതദേഹം ചക്കരപ്പറമ്പിലെ കെന്റ് നാലുകെട്ടിൽ ബുധനാഴ്ച 11 വരെ പൊതുദർശനത്തിനു വയ്ക്കും. പിന്നീട് പച്ചാളം ശ്മശാനത്തിൽ സംസ്‌കരിക്കും. ഗായിക അഭിരാമി സുരേഷാണ് ഇളയ മകൾ.

 
 
 
View this post on Instagram

A post shared by AMRITHA SURESSH (@amruthasuresh)