ലണ്ടൻ: ബ്രിസ്റ്റോളിൽ മലയാളി യുവതി അന്തരിച്ചു. ബ്രിസ്റ്റോൺ പള്ളിക്കരികിൽ താമസിച്ചിരുന്ന അഞ്ജുവാണ് മരണത്തിനു കീഴടങ്ങിയത്. സീനിയർ കെയററായി ജോലി ചെയ്തു വരുന്നതിനിടെയാണ് ബ്രെയിൻ ട്യൂമർ ബാധിച്ചത്. ആറു മാസം മുമ്പാണ് അഞ്ജു യുകെയിലെത്തിയത്. അഞ്ജുവിന് പിന്നാലെ മൂന്നു മാസം മുമ്പ് ഭർത്താവും യുകെയിലേക്ക് എത്തിയിരുന്നു. ഇരുവർക്കും ഒരു മകനുണ്ട്.

അഞ്ജുവും ഭർത്താവും സജീവ മാർത്തോമാ സഭാ വിശ്വാസികളും സ്ഥിരമായി ബ്രിസ്റ്റോളിലെ പള്ളിയിൽ പ്രാർത്ഥനാ ചടങ്ങുകൾക്ക് പങ്കെടുക്കുവാൻ എത്തുന്നവരുമായിരുന്നു. മറ്റു നടപടി ക്രമങ്ങൾ പൂർത്തിയാക്കി അഞ്ജുവിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുവാനാണ് തീരുമാനിച്ചിരിക്കുന്നത്.