- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എം ബി ബി എസ് തന്നെ തിരഞ്ഞെടുത്തത് ജീവകാരുണ്യ മേഖലയോടുള്ള താൽപര്യത്താൽ; നിറപുഞ്ചിരിയോടെ എല്ലാ സേവനപ്രവർത്തനങ്ങളിലും മുന്നിൽ; ഒമാനിലെ വാഹനാപകടത്തിൽ റാഹിദിന്റെ മരണത്തിന്റെ നടുക്കത്തിൽ കണ്ണൂർ കുടുക്കിമൊട്ട ഗ്രാമം
കണ്ണൂർ: ഒമാനിൽ വാഹനാപകടത്തിൽ കുടുക്കിമൊട്ട സ്വദേശിയായ വിദ്യാർത്ഥി മരിച്ചു. കാഞ്ഞിരോടിനടുത്തെ കുടുക്കിമെട്ട വായനശാലയ്ക്ക് സമീപം അൽസീബിൽ റാഹിദാണ് (21) ഒമാൻ കസബ്ബിൽ വെച്ചുണ്ടായ വാഹന അപകടത്തിൽ മരണ പെട്ടത്. ഒമാൻ കസബിൽ ബിസിനസ് ചെയ്യുന്ന സി.പി.റഫീഖ്, ചക്കരക്കൽ സ്വദേശിനി തസ്‌നീമ ദമ്പതികളുടെ മകനാണ്. ഈജിപ്തിലെ കെയ്‌റോ യൂണിവേഴ്‌സിറ്റിയിൽ രണ്ടാം വർഷ എംബിബിഎസ് വിദ്യാർത്ഥിയാണ്. കാഞ്ഞിരോട് തണൽ വളണ്ടിയറാണ്.
സഹോദരിമാർ. റിസ്വാന(ബി ഡി എസ് വിദ്യാർത്ഥി, അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് ), ആയിഷ (വിദ്യാർത്ഥി, മുണ്ടേരി ഗവ. ഹൈ സ്‌കൂൾ ), റിസ(വിദ്യാർത്ഥി, കാഞ്ഞിരോട് എ.യു.പി സ്‌കൂൾ). ഖബറടക്കം പിന്നീട് കസബ്ബിൽ. രണ്ടാം വർഷമെഡിക്കൽ വിദ്യാർത്ഥിയായ കുടുക്കിമൊട്ട സ്വദേശി റാഹിദ് (20 ) മരണമടഞ്ഞ വാർത്ത ഞായറാഴ്‌ച്ച പുലർച്ചെയാണ് കുടുക്കിമൊട്ട ഗ്രാമത്തെ തേടിയെത്തിയത്. ദുബായിൽ നിന്നും കസബിലേക്ക് പോവുകയായിരുന്ന ഹെവി പിക്കപ്പ് വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്.
ഈജിപ്തിൽ എംബിബിഎസ് വിദ്യാർത്ഥിയായ റാഹിദ് ഒരാഴ്ച മുമ്പാണ് കസബിൽ ജോലി ചെയ്യുന്ന പിതാവിന്റെ അടുത്തെത്തിയത്. പിതാവിന്റെ ബന്ധുവിനൊപ്പം ഹെവി പിക്കപ്പ് വാഹനത്തിൽ ദുബായിൽ പോയി മടങ്ങി വരവെ ഞായറാഴ്ച പുലർച്ചെ പന്ത്രണ്ടര മണിയോടെ കസബിൽ നിന്ന് പത്തു കിലോമീറ്റർ അകലെയുള്ള ഹറഫിൽ വച്ചായിരുന്നു അപകടം. ഇവർ സഞ്ചരിച്ച പിക്കപ്പ് വാഹനം നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു.
റോഡിൽ തെറിച്ചു വീണ റാഹിദ് സംഭവസ്ഥലത്തു വെച്ച് തന്നെ മരണപ്പെട്ടു. റോയൽ ഒമാൻ പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. നാട്ടിലുണ്ടായിരുന്നപ്പോൾ കാഞ്ഞിരോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ തണലിന്റെ വോളണ്ടിയറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുൻപന്തിയിലായിരുന്ന റാഹിദ് നിറഞ്ഞ പുഞ്ചിരിയോടെ എല്ലാ സേവന പ്രവർത്തനങ്ങൾക്കും മുൻപന്തിയിലായിരുന്നു. എം.ബി.എ എസ് പഠനം തെരഞ്ഞെടുക്കാൻ തന്നെ കാരണം ജീവകാരുണ്യ മേഖലയോടുള്ള താൽപര്യം കൂടിയായിരുന്നു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്