- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുസ്ലിംലീഗ് നേതാവ് ബി.എ റഹ്മാൻ ഹാജി എയർലൈൻസ് അന്തരിച്ചു
കാസർകോട്: ബേവിഞ്ചയിലെ പൗരപ്രമുഖനും മുസ്ലിംലീഗ് നേതാവുമായ ബി.എ റഹ്മാൻ ഹാജി എയർലൈൻസ് (88) അന്തരിച്ചു. ആദ്യകാലത്തെ ബഹുനില കെട്ടിടങ്ങളിലൊന്നായ എയർലൈൻസ് ബീൽഡിങ്ങിന്റെ മാനേജിങ് പാർട്ടണർ ആയിരുന്നു. കേരളത്തിലും, കർണാടകയിലും ദീർഘകാലം പൊതുമരാമത്ത് കരാറുകാരനായി ജോലിചെയ്തിരുന്നു.
അവിഭക്ത മുസ്ലിം ലീഗ് സംസ്ഥാന കൗൺസിലറും അവിഭക്ത കണ്ണൂർ ജില്ല കൗൺസിലറുമായിരുന്നു. പാർട്ടിയുടെ ചെങ്കള പഞ്ചായത്ത് ട്രഷററായും വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി പ്രസിഡണ്ടായും പ്രവർത്തിച്ചിട്ടുണ്ട്. ബേവിഞ്ചയിലെ യങ്ങ്മൻസ് ലൈബ്രറിയുടെ ആജീവനാന്ത പ്രസിഡണ്ടായിരുന്നു. ദീർഘകാലം ബേവിഞ്ച ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ടായും പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: പരേതയായ ആസ്യമ്മ ചായിന്റടി. ബേവിഞ്ചയിലെ പരേതരായ അന്തൽച്ചാന്റെയും ബീഫാത്തിമ്മയുടെയും മകനാണ്. മക്കൾ: അബ്ദുൽ ജലീൽ, ഷരീഫ് (ഇരുവരും കരാറുകാർ), ബീഫാത്തിമ, സാഹിറ, മരുമക്കൾ: സി.ടി അമീറലി കാസർകോട്, ഫിറോസ് പൂനൂർ
കോഴിക്കോട്, സഫിയ, ഫൗസിയ. പ്രശസ്ത സംവിധായകൻ കമലിന്റെ മകൻ ജനൂസ് മുഹമ്മദ്. വിവാഹം ചെയ്തത് ബി.എ റഹ്മാൻ ഹാജിയുടെ പേരമകളെയാണ്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്