- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇരിക്കൂര്‍ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു; ദാരുണാന്ത്യം ഇരിക്കൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥി ഷാമിലിന്
ഇരിക്കൂര്‍ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു
കണ്ണൂര്‍ :ഇരിക്കൂര്‍ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ട് മുങ്ങി മരിച്ചു.ഇരിക്കൂര്‍ അയിപ്പുഴ ഷാമില്‍ മന്‍സിലില്‍ ഔറഗസീബ്-റഷീദ ദമ്പതികളുടെ മകന്‍ മുഹമ്മദ് ഷാമിലാണ് (15) മരിച്ചത്. ഇരിക്കൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ്. പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ നടക്കുന്നതിനാല്‍ ഒന്‍പതാം ക്ലാസില്‍ ഉള്ളവര്‍ക്ക് അവധി നല്‍കിയിരുന്നു.
ആയിപ്പുഴ ഭാഗത്ത് കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടം. ഒഴുക്കില്‍പെട്ട ഷാമിലിനെ കര്‍ണാടക സ്വദേശികളായ മീന്‍ പിടുത്തക്കാരും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി കരയില്‍ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം പരിയാരത്തെ ഗവ. മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
Next Story