കോട്ടയം: ഇരട്ടയാർ അരമച്ചാടത്ത് പരേതനായ തോമസ് തോമസിന്റെ ഭാര്യ മറിയക്കുട്ടി തോമസ് (90 വയസ്) അന്തരിച്ചു. ഭദ്രാവതി രൂപത ബിഷപ്പ് ജോസഫ് അരുമച്ചാടത്തിന്റെ മാതാവാണ്. സംസ്‌കാരം നാളെ 2.30ന് ഇരട്ടായാർ സെന്റ് തോമസ് ഫൊറോന പള്ളിയിൽ നടക്കും.

മക്കൾ സിസ്റ്റർ ശാലിനി എഫ്.സി.സി(ശാന്തിഭവൻ കല്ലൂർക്കാട്), മാർ ജോസഫ് അരുമച്ചാടത്ത് ( ബിഷപ്പ് ഭദ്രാവതി രൂപത), കുഞ്ഞുമോൻ, സൂസമ്മ, ജോർജ്ജുകുട്ടി, ജോയിച്ചൻ, ജെയിസമ്മ.

മരുമക്കൾ: ബിൻസി കുന്നേൽ(കൽത്തൊട്ടി), വിൻസന്റ് ഇല്ലത്ത്(കൊച്ചറ), ബിന്ദു പെരിഞ്ചേരിക്കുളം(കാമാക്ഷി), ലിജി മറ്റമുണ്ടയിൽ(എഴുകുംവയൽ), ബിജു വടക്കേൽ (ഉടമ്പന്നൂർ).