- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പന്തളം രാജകുടുംബാംഗം പി.ജി.ശശികുമാർ വർമ്മ അന്തരിച്ചു; അന്ത്യം വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ; സംസ്കാരം ബുധനാഴ്ച; വലിയ കോയിക്കൽ ക്ഷേത്രം 11 ദിവസം അടച്ചിടും
പന്തളം: പന്തളം രാജകുടുംബാംഗം കൈപ്പുഴ അംബിക വിലാസം കൊട്ടാരത്തിൽ മൂലം നാൾ പി.ജി.ശശികുമാർ വർമ്മ (72) ചൊവ്വാഴ്ച വൈകിട്ട് 5.37 ന് അന്തരിച്ചു. പൂഞ്ഞാർ കാഞ്ഞിരമറ്റം കൊട്ടാരത്തിലെ മീര വർമ്മയാണ് ഭാര്യ.
മക്കൾ സംഗീത വർമ്മ, അരവിന്ദ് വർമ്മ, മഹേന്ദ്രവർമ്മ , മരുമകൻ നരേന്ദ്രവർമ്മ. സംസ്കാരം 14 ന് ഉച്ചക്ക് 3 മണിക്ക്. അശൂലം മൂലം വലിയ കോയിക്കൽ ക്ഷേത്രം 11 ദിവസം അടച്ചിടും. 24 ന് ശുദ്ധക്രിയകൾക്ക് ശേഷം ക്ഷേത്രം തുറക്കും
വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നു ചികിൽസയിലായിരുന്നു. രാജകുടുംബാംഗത്തിന്റെ നിര്യാണത്തെ തുടർന്നു പന്തളം വലിയ കോയിക്കൽ ധർമശാസ്താ ക്ഷേത്രം അടച്ചു. ശബരിമല യുവതിപ്രവേശന വിഷയത്തിൽ സുപ്രീംകോടതി വിധിക്കെതിരെ നിലപാട് എടുത്ത ശശികുമാര വർമ നാമജപയാത്രയ്ക്കു നേതൃത്വവും നൽകിയിരുന്നു.
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്
Next Story