തിരുവനന്തപുരം: ബിജെപിയുടെ മുതിർന്ന നേതാവും മുൻ സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറിയുമായ പി.പി മുകുന്ദന്റെ സഹോദരൻ പിപി ചന്ദ്രൻ (68) അന്തരിച്ചു. തിരുവനന്തപുരത്ത സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കണ്ണൂർ മണത്തണയിലെ കുടുംബസ്മശാനത്തിൽ ഞായറാഴ്ച രാവിലെ 10-നാണ് സംസ്‌കാരം.

കഴിഞ്ഞ മാസം 13നാണ് പി.പി.മുകുന്ദൻ (78) അന്തരിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ ആശുപത്രിയിൽ ചികിൽസയിൽ കഴിയുമ്പോഴായിരുന്നു അന്ത്യം.