തിരുവനന്തപുരം: ബഹ്‌റൈനിൽ വ്യവസായിയായിരുന്ന പിച്ച ബഷീർ (എം.മുഹമ്മദ് ബഷീർ 72) തിരുവനന്തപുരം പേരൂർക്കടയിലെ വീട്ടിൽ അന്തരിച്ചു. കെ. കരുണാകരൻ മുഖ്യമന്ത്രിയായിരിക്കേ അദ്ദേഹത്തിൽ വലിയ സ്വാധീനം ചെലുത്തിയിരുന്ന പിച്ച ബഷീർ കരുണാകരന്റെ കുടുംബവുമായും അടുപ്പം പുലർത്തിയിരുന്നു.

1991 ൽ കെ കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത്, അദ്ദേഹത്തിൽ സ്വാധീനം ചെലുത്തിയിരുന്ന നാലുപേരിൽ ഒരാളായാണ് പിച്ച ബഷീർ എന്ന വ്യവസായി അറിയപ്പെടുന്നത്.

കരുണാകരൻ അമേരിക്കയിൽ ചികിത്സയ്ക്കായി പോയ കാലത്തും ഭരണത്തിൽ പിച്ച ബഷീർ സ്വാധീനം ചെലുത്തിയതായി അന്ന് ആരോപണം ഉയർന്നിരുന്നു.