- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രമുഖ നടി സീമാ ദേവ് അന്തരിച്ചു; വിട പറഞ്ഞത് എൺപതുകളിൽ ഹിന്ദി, മറാത്ത സിനിമകളിൽ സജീവമായിരുന്ന നടി
മുംബൈ: പ്രമുഖ നടി സീമാ ദേവ് അന്തരിച്ചു. 81 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് ബാന്ദ്രയിലെ വീട്ടിലായിരുന്നു അന്ത്യം.
ആനന്ദ്, കോറാ കാഗസ് തുടങ്ങിയ ഹിന്ദി ചിത്രങ്ങളിലെ വേഷങ്ങളിലൂടെയാണ് സീമാ ദേവ് ഏറെ അറിയപ്പെട്ടത്. എൺപതുകളിൽ ഹിന്ദി, മറാത്തി സിനിമയിൽ സജീവമായിരുന്നു. എൺപതിലേറെ ഹിന്ദി സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.
മൂന്ന വർഷമായി അൽഷിമേഴ്സ് ബാധിതയായിരുന്നു സീമാ ദേവ്. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെത്തുടർന്ന് പൂർണമായും പൊതുവേദിയിൽനിന്ന് അകന്നുനിൽക്കുകയായിരുന്നു അവരെന്ന് മകനും ചലിച്ചിത്ര സംവിധായകനുമായ അഭയ് ദേവ് പറഞ്ഞു.
സീമാ ദേവിന്റെ ഭർത്താവും നടനുമായ രമേശ് ദേവ് കഴിഞ്ഞ വർഷമാണ് മരിച്ചത്.
മറുനാടന് ഡെസ്ക്
Next Story