- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയംഗം എം കെ ശിവരാജൻ അന്തരിച്ചു; സംസ്ക്കാരം നാളെ വീട്ടുവളപ്പിൽ
കൊച്ചി: സിപിഎം ജില്ലാ കമ്മിറ്റിയംഗവും, പികെഎസ് ജില്ലാ പ്രസിഡന്റുമായ എം കെ ശിവരാജൻ (77) അന്തരിച്ചു. കെഎസ്‌കെടിയു സംസ്ഥാന കമ്മിറ്റിയംഗം, എറണാകുളം ജില്ലാ സെക്രട്ടറി, പ്രസിഡന്റ്, എടവനക്കാട് പഞ്ചായത്ത് പ്രസിഡന്റ്, കൊച്ചിൻ ദേവസ്വം ബോർഡ് മെമ്പർ തുടങ്ങിയ ചുമതലകൾ നിർവഹിച്ചിട്ടുണ്ട്. കർഷകത്തൊഴിലാളി യൂണിയൻ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായിരുന്ന എം കെ കൃഷ്ണന്റെ സഹോദരനാണ്.
സംസ്‌കാരം ചൊവ്വ വൈകിട്ട് അഞ്ചിന് എടവനക്കാടുള്ള വീട്ടുവളപ്പിൽ. രാവിലെ 9 മണിക്ക് എടവനക്കാട് പഞ്ചായത്തിലും തുടർന്ന് 2 മണി വരെ സെയ്ദു മുഹമ്മദ് റോഡിലുള്ള എസ് എൻ ഓഡിറ്റോറിയത്തിലും പൊതുദർശനം.
മറുനാടന് മലയാളി ബ്യൂറോ
Next Story