- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിപിഎം നേതാവ് സുനീത് ചോപ്ര അന്തരിച്ചു; മുൻ കേന്ദ്ര കമ്മിറ്റിയംഗവും അഖിലേന്ത്യാ കർഷക തൊഴിലാളി യൂണിയൻ നേതാവും; പേരെടുത്ത കലാനിരൂപകരിൽ ഒരാളും
ന്യൂഡൽഹി: സിപിഎം മുൻ കേന്ദ്രകമ്മിറ്റിയംഗവും അഖിലേന്ത്യാ കർഷക തൊഴിലാളിയൂണിയൻ നേതാവുമായിരുന്ന സുനീത് ചോപ്ര അന്തരിച്ചു.
കലാ നിരൂപകനും എഴുത്തുകാരനുമായിരുന്നു.
1941 ഡിസംബർ 24ന് ലാഹോറിലാണ് ചോപ്ര ജനിച്ചത്. ഡൽഹിയിലെ മോഡേൺ സ്‌കൂൾ, സെന്റ് കൊളംബാസ് സ്‌കൂൾ, കൊൽക്കത്ത സെന്റ് സേവ്യേഴ്സ് കോളേജ് എന്നിവിടങ്ങളിലെ പഠനത്തിനുശേഷം .ലണ്ടൻ സർവകലാശാലയിലെ സ്‌കൂൾ ഓഫ് ഓറിയന്റൽ ആൻഡ് ആഫ്രിക്കൻ സ്റ്റഡീസിൽ വിദ്യാർത്ഥിയായിരിക്കെ രാഷ്ട്രീയപ്രവർത്തനം ആരംഭിച്ചു. പഠനം പൂർത്തിയാക്കിയശേഷം പലസതീനിലേക്ക് പോയി അവിടെ ഫലസ്തീൻ വിമോചന പ്രസ്ഥാനത്തിൽ പ്രവർത്തിച്ചു. പിന്നീട് ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്റു സർവകലാശാലയിൽ പ്രാദേശിക വികസന പഠനം തുടങ്ങി. സംഘടനാ പ്രവർത്തനത്തിൽ സജീവമായി.ജെഎൻയു സ്റ്റുഡന്റ്‌സ് യൂണിയന്റെ ഭരണഘടന എഴുതിയുണ്ടാക്കിയതിൽ ഒരാളാണ് .
1980ൽ ഡിവൈഎഫ്‌ഐ രൂപീകരിച്ചപ്പോൾ ആദ്യ ട്രെഷറർ ആയി. 1995ൽ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗമായി. 1991മുതൽ 2023വരെ അഖിലേന്ത്യാ കർഷക തൊഴിലാളി യൂണിയന്റെ ജോയിന്റ് സെക്രട്ടറിയായിരുന്നു. ഇന്ത്യയിലെ പ്രശസ്ത കലാനിരൂപകരിലൊരാളായിരുന്ന സുനീത് ചോപ്രയുടെ പംക്തി മിക്ക ദേശീയ പത്രങ്ങളിലും പ്രസിദ്ധീകരിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ