- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തമിഴ് ചലച്ചിത്ര താരം മയിൽസ്വാമി അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെത്തുടർന്ന് ചെന്നൈയിൽ; വിടപറഞ്ഞത് കോമഡി റോളുകളിലും ക്യാരക്റ്റർ വേഷങ്ങളിലും ഒരുപോലെ തിളങ്ങിയ താരം
ചെന്നൈ. പ്രശസ്ത തമിഴ് ചലച്ചിത്ര താരം മയിൽസാമി അന്തരിച്ചു. 57 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെയാണ് അന്ത്യം.നാല് പതിറ്റാണ്ട് നീളുന്ന അഭിനയ ജീവിതത്തിൽ കോമഡി റോളുകളിലും ക്യാരക്റ്റർ വേഷങ്ങളിലും ഒരുപോലെ തിളങ്ങിയ താരമായിരുന്നു മയിൽസാമി.
1984 ൽ പുറത്തിറങ്ങിയ കെ ഭാഗ്യരാജിന്റെ 'ധവനി കനവുകൾ' എന്ന ചിത്രത്തിലൂടെയാണ് മയിൽസാമി തമിഴ് ചലച്ചിത്ര രംഗത്തേക്ക് കടന്നുവരുന്നത്. ദൂൾ, വസീഗര, ഗില്ലി, ഗിരി, ഉത്തമപുത്രൻ, വീരം, കാഞ്ചന, കൺകളെ കൈത് സെയ് തുടങ്ങി നിരവധി ചിത്രങ്ങളിൽ എണ്ണമറ്റ കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിച്ചു. ഭാരതിരാജ് സംവിധാനം ചെയ്ത 'കൺകളെ കൈത് സെയ്' എന്ന ചിത്രത്തിലെ അഭിനയത്തിന് തമിഴ്‌നാട് സർക്കാരിന്റെ മികച്ച കൊമേഡിയനുള്ള പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചിരുന്നു.
സിനിമയ്ക്ക് പുറമെ ടെലിവിഷനിലും സ്റ്റേജിലും നിറസാന്നിധ്യമായിരുന്നു മയിൽസ്വാമി. ടെലിവിഷൻ അവതാരകനായും നാടക നടനായും സ്റ്റാൻഡ് അപ്പ് കൊമേഡിയൻ എന്ന നിലയിലും അദ്ദേഹം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. നെഞ്ചുക്കു നീതി, വീട്‌ല വിശേഷം, ദി ലെജൻഡ് തുടങ്ങിയവയാണ് അടുത്തിടെ അദ്ദേഹത്തിന്റേതായി പുറത്തെത്തിയ ചിത്രങ്ങൾ.
മറുനാടന് മലയാളി ബ്യൂറോ