തൃശൂർ: ആറ്റൂരിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു. കൂമുള്ളംപറമ്പിൽ ഫൈസലിന്റെ മകൻ മുഹമ്മദ് റിസ്വാനാണ് മരിച്ചത്. 8 വയസ്സായിരുന്നു.

ഇന്ന് രാവിലെ ആറ്റൂരിലാണ് സംഭവം. മദ്രസയിൽ നിന്ന് വീട്ടിലേക്ക് മടങ്ങും വഴി ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ട്രാക്കിന് സമീപത്തുകൂടി നടന്നുപോകുന്നതിനിടെ ട്രെയിൻ വരുന്നത് കുട്ടി കണ്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. മെമു ട്രെയിനാണ് തട്ടിയത്.

ഇടിയുടെ ആഘാതത്തിൽ കുട്ടി തെറിച്ചുവീണു. തലയ്ക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.സഹോദരനൊപ്പം വീട്ടിലേക്ക് പോകുകയായിരുന്നു റിസ്വാൻ. മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.