- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയവർ കണ്ടത് തൂങ്ങി നിൽക്കുന്ന നിഷയെ; കെട്ടഴിച്ച് താഴെ ഇറക്കി ആശുപത്രിയിൽ കൊണ്ടു പോയത് നടനായ ഭർത്താവ്; ആത്മഹത്യയ്ക്ക് കാരണം കുടുംബ പ്രശ്നങ്ങൾ; വിശദ അന്വേഷണത്തിന് പൊലീസ്; സീരിയൽ-സിനിമാ നടൻ ഉല്ലാസ് പന്തളത്തിന്റെ ഭാര്യ ആത്മഹത്യ ചെയ്തു
പത്തനംതിട്ട: സീരിയൽ-സിനിമാ നടൻ ഉല്ലാസ് പന്തളത്തിന്റെ ഭാര്യ നിഷ(38) ആത്മഹത്യ ചെയ്തു. കുടുംബ പ്രശ്നങ്ങളെ തുടർന്നാണ് ആത്മഹത്യ എന്നാണ് വിവരം. ഉല്ലാസ് പന്തളവും ഭാര്യയും തമ്മിൽ വഴക്ക് പതിവായിരുന്നു. കുട്ടികളുടെ നിലവളി കേട്ട് അയൽക്കാർ ഓടിയെത്തിയപ്പോൾ തൂങ്ങി നിൽക്കുന്ന ആശയെയാണ് കണ്ടത്. ഉല്ലാസ് പന്തളം തന്നെ കെട്ടഴിച്ച് വാഹനത്തിൽ ആശുപത്രിയിലേക്ക് കൊണ്ടു പോയി. പത്തനംതിട്ട മല്ലശേരി സ്വദേശിയാണ് നിഷ.
മിനി സ്ക്രീൻ പ്രേക്ഷകർക്കിടയിലെ സൂപ്പർ സ്റ്റാറാണ് ഉല്ലാസ് പന്തളം. 46ഓളം സിനിമകളിൽ ഉല്ലാസ് അഭിനയിച്ചിട്ടുണ്ട്. ടിവി ഷോകളിലെ സജീവ സാന്നിദ്ധ്യമാണ് ഉല്ലാസ്. കോമഡി പരിപാടിയിലൂടെ ശ്രദ്ധേയനായി. ഇപ്പോൾ ഒട്ടുമിക്ക മലയാളം ചാനലുകളിലും കോമഡി അവതരിപ്പിക്കാൻ ഉല്ലാസുണ്ട്. എന്നാൽ കുടുംബത്തിൽ ഉല്ലാസിന് നിരവധി പ്രശ്നങ്ങളുണ്ടായിരുന്നു. കോൺഗ്രസിലും പന്തളം ഉല്ലാസ് സജീവമായിരുന്നു. ഉല്ലാസിന്റെ താളം തെറ്റിയ ജീവിതമാണ് നിഷയെ വലച്ചിരുന്നത്. ഇത് ചോദ്യം ചെയ്തതാണ് കുടുംബ പ്രശ്നങ്ങൾക്ക് കാരണം.
ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത കോമഡി സ്റ്റാർസ് എന്ന പരിപാടിയിലൂടെയാണ് ചലച്ചിത്രരംഗത്ത് കടന്നുവരുന്നത്.വിശുദ്ധ പുസ്തകം,കുട്ടനാടൻ മാർപ്പാപ്പ,നാം, ചിന്ന ദാദ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്