- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എംപി വീരേന്ദ്രകുമാറിന്റെ ഭാര്യ ഉഷാ വീരേന്ദ്രകുമാർ അന്തരിച്ചു; അന്ത്യം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ; വിട പറഞ്ഞത് മാതൃഭൂമി ഡയറക്ടർ ബോർഡ് അംഗം
കോഴിക്കോട്: മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ജനതാദൾ നേതാവുമായിരുന്ന എംപി വീരേന്ദ്രകുമാറിന്റെ ഭാര്യ ഉഷാ വീരേന്ദ്രകുമാർ അന്തരിച്ചു. 82 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സിയിലിരിക്കെയാണ് അന്ത്യം. മാതൃഭൂമി ഡയറക്ടർ ബോർഡ് അംഗമായിരുന്നു ഉഷ. മഹാരാഷ്ട്രയിൽ ബെൽഗാമിലെ ബാബുറാവ് ഗുണ്ടപ്പ ലേംഗഡെയുടെയും ബ്രാഹ്മിലയുടെയും മകളായ ഉഷാദേവി 1958- ലാണ് വീരേന്ദ്രകുമാറിന്റെ ജീവിതസഖിയായത്.
പതിനാലാം വയസ്സിൽ വിവാഹ നിശ്ചയവും പതിനെട്ടാം വയസ്സിൽ വിവാഹവും നടന്നു. അതിനുശേഷം വീരേന്ദ്രകുമാറിന്റെ ജീവിതത്തിലുടനീളം ഉഷ കൂടെയുണ്ടായിരുന്നു. ലോകം മുഴുവൻ സഞ്ചരിച്ച വീരേന്ദ്രകുമാറിന്റെ യാത്രകളിലെല്ലാം അവരും ഒപ്പമുണ്ടായിരുന്നു. എഴുത്തുകാരനും വാഗ്മിയും ജനപ്രതിനിധിയും സമരനായകനുമെല്ലാമായി എംപി. വീരേന്ദ്രകുമാർ പടർന്നു പന്തലിച്ചപ്പോൾ അതിന്റെ വേരായിരുന്നു എല്ലാ അർഥത്തിലും ഉഷ.
മക്കൾ: എം വി ശ്രേയാംസ് കുമാർ (മാനേജിങ്ങ് ഡയറക്ടർ, മാതൃഭൂമി), എം വി ആശ, എം വി നിഷ, എം വി ജയലക്ഷ്മി. മരുമക്കൾ: എം.ഡി. ചന്ദ്രനാഥ്, കവിത ശ്രേയാംസ് കുമാർ, ദീപക് ബാലകൃഷ്ണൻ (ബെംഗളൂരൂ)
മറുനാടന് മലയാളി ബ്യൂറോ