- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുതിർന്ന കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമൻ അന്തരിച്ചു; അന്ത്യം തിരുവനന്തപുരത്തെ വസതിയിൽ വെച്ച്; വിട പറഞ്ഞത് മൂന്ന് തവണ മന്ത്രിയും ഏറ്റവും കൂടുതൽ കാലം കേരളാ നിയമസഭാ സ്പീക്കറുമായിരുന്ന നേതാവ്; മിസോറാം, ത്രിപുര ഗവർണർ സ്ഥാനങ്ങളും വഹിച്ചു
തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമൻ (96) അന്തരിച്ചു. മുൻ മിസോറാം, ത്രിപുര ഗവർണർ ആയിരുന്ന അദ്ദേഹം ശാരീരിക അവശതകളെ തുടർന്ന് വിശ്രമത്തിലായിരുന്നു. മൂന്ന് തവണ മന്ത്രിയായിരുന്നു. തിരുവനന്തപുരത്തെ കുമാരപുരത്തുള്ള വസതിയിലായിരുന്നു അന്ത്യം.
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ താലൂക്കിലെ വക്കം ഗ്രാമത്തിൽ ഭാനു പണിക്കരുടേയും ഭവാനിയുടേയും മകനായി 1928 ഏപ്രിൽ 12 നായിരുന്നു ജനനം. മിസോറാമിലും, ത്രിപുരയിലും ആൻഡമാനിലും ഗവർണർ പദവി വഹിച്ചിരുന്നു.
ലോക്‌സഭാംഗമായും പ്രവർത്തിച്ചിട്ടുണ്ട്. 1946ൽ സ്റ്റുഡന്റ്‌സ് കോൺഗ്രസ് എന്ന വിദ്യാർത്ഥി സംഘടന വഴിയാണ് പൊതുരംഗ പ്രവേശനം. 1953ൽ വക്കം ഗ്രാമ പഞ്ചായത്ത് അംഗമായി. പിന്നീട് തിരുവനന്തപുരം ഡിസിസി പ്രസിഡന്റ്, കെപിസിസിയുടെ ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ