- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുതിർന്ന മാധ്യമപ്രവർത്തകൻ രവിവർമ്മ അന്തരിച്ചു; അന്ത്യം ഹൃദയാഘാതം മൂലം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച്; ആദരാജ്ഞജലികൾ അർപ്പിച്ചു മാധ്യമ ലോകം
കൊച്ചി: മുതിർന്ന മാധ്യമപ്രവർത്തകൻ രവി വർമ (രബീന്ദ്രനാഥ് 60) ഹൃദയാഘാതം മൂലം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു. തൃപ്പൂണിത്തുറ വടക്കേക്കോട്ട ലില്ലിഭവനിൽ സഹോദരിക്കൊപ്പമായിരുന്നു താമസം. ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് എറണാകുളം ഗവ. മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴി ആരോഗ്യനില ഗുരുതരമായി. തുടർന്ന് കാക്കനാട് സൺറൈസിൽ പ്രവേശിപ്പിച്ചു. പകൽ പന്ത്രണ്ടാടെയായിരുന്നു മരണം. മൃതദേഹം വസതിയിൽ പൊതുദർശനത്തിന് ശേഷം ശനിയാഴ്ച സംസ്കാരം.
ദേശാഭിമാനിയുടെ കൊച്ചി,തിരുവനന്തപുരം യൂണിറ്റുകളിൽ പ്രവർത്തിച്ചു. പിന്നീട് സദ്വാർത്തയിലും ഏഷ്യാനെറ്റിലും ജോലി ചെയ്തു. നവമലയാളി എന്ന ഓൺലൈൻ മാധ്യമത്തിന്റെ പ്രധാന ചുമതലക്കാരനായി പ്രവർത്തിച്ചുവരികയായിരുന്നു. ഇടതുപക്ഷ മാധ്യമപ്രവർത്തനത്തിന് ദിശപകർന്ന ക്രിയാത്മക ഇടപെടലുകളാണ് രവിവർമയെ ശ്രദ്ധേയനാക്കിയത്. രാഷ്ട്രീയ വാർത്തകൾ കൈകാര്യം ചെയ്യുന്നതിലും മാധ്യമ രൂപകൽപ്പനയിലും എക്കാലത്തെയും മികച്ച മാതൃകകൾ രവിവർമയുടെതായുണ്ട്.
അവിവാഹിതനാണ്. വിഖ്യാത ബംഗാളി സാഹിത്യകൃതികളുടെ വിവർത്തകനും കേന്ദ്രസാഹിത്യ അക്കാദമി അവാർഡു ജേതാവുമായ അന്തരിച്ച രവിവർമയാണ് പിതാവ്. അമ്മ: പരേതയായ ലില്ലി വർമ. സഹോദരങ്ങൾ: ഗീത, സംഗീത, വിജയഗീത.