കുവൈറ്റിലെ പബ്ലിക് ഹോസ്പിറ്റലുകളിലെ രാവിലെയുള്ള ഒപി വിഭാഗം ചികിത്സ ഇനി മുതൽ കുവൈറ്റ് സ്വദേശികൾക്ക് മാത്രമാണ് ലഭ്യമാവുക. ഇക്കാര്യം വിശദീകരിച്ചുകൊണ്ട് ആരോഗ്യമന്ത്രാലയത്തിന്റെ അറിയിപ്പും പുറത്തിറങ്ങികഴിഞ്ഞു. ഈ മാസം മുതലാണ് നടപടി പ്രാബല്യത്തിലായത്.

ന്യൂക്ലിയർ മെഡിസിൻ ഡിപ്പാർട്ട്‌മെന്റുകളെ ഒഴിവാക്കിയിട്ടുണ്ട്. ഐസോടോപ്പ്, േറഡിയോ ആക്ടീവ് എലമെന്റ് എന്നിവ ഉപയോഗിച്ചുള്ള ചികിത്സകളാവും രാവിലെ ചെയ്യുക.

പ്രവാസികൾക്ക് വൈകുന്നേരങ്ങളിലും ചികിത്സ നടത്തും. കഴിഞ്ഞ രണ്ട് വർഷമായി ഇതേ രീതി തുടർന്നുവന്ന ജഹറ ഹോസ്പിറ്റലിൽ പദ്ധതി വിജയകരമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എല്ലാ ആശുപത്രികളിലേക്കും ഈ രീതി പരീക്ഷിക്കുവാൻ ആരോഗ്യമന്ത്രാലയം ഒരുങ്ങിയത്.

പ്രധാനപ്പെട്ട വിദഗ്ധ ചികിത്സകൾ സ്വദേശി, വിദേശി വ്യത്യാസമില്ലാതെ രാവിലെ നടത്തുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.