വടകര: മോർഫിങ് കേസിലെ പ്രതിയെ തെളിവെടുപ്പിന് കൊണ്ടുവന്നു. സ്റ്റുഡിയോയുടെ പൂട്ട് തുറക്കാനാകാതെ തിരിച്ച് കൊണ്ട് പോയി. 12 മണിയോടെയാണ് പ്രതികളിലൊരാളായ വീഡിയോ എഡിറ്റർ ബി ബീഷിനെ വടകര പുതിയ ബസ്സന്റിന് സമീപമുള്ള കെട്ടിടത്തിലുള്ള സദയം സ്റ്റുഡിയോയിലേക്ക് കൊണ്ട് വന്നത്. ഏറെ സമയം പരിശ്രമിച്ചെങ്കിലും പൂട്ട് തുറക്കാനാകാത്തതിനാൽ തിരിച്ച് കൊണ്ട് പോവുകയായിരുന്നു.

രണ്ടാമതുകൊണ്ട് വന്ന് തെളിവെടുപ്പ് പൂർത്തിയാക്കി. നേരത്തെ പുറമേരിയിലുള്ള മറ്റൊരു സ്റ്റുഡിയോയുടെ താക്കോലുമായായിരുന്നു പൊലീസ് വന്നിരുന്നത്. പ്രദേശത്ത് നാട്ടുകാരും വ്യാപാരികളുമടക്കം നിരവധിപേർ എത്തിയിരുന്നെങ്കിലും അനിഷ്ട സംഭവങ്ങളൊന്നുമുണ്ടായില്ല. ഫേസ്‌ബുക്കിൽ നിന്നാണ് ഫോട്ടോകളെടുത്തതെന്നാണ് പ്രതി പറഞ്ഞിട്ടുള്ളത്. എന്നാൽ ഫേസ്‌ബുക്കിൽ അക്കൗണ്ട് പോലുമില്ലാത്ത നിരവധി പേരുടെ ഫോട്ടോ കളടക്കം ഇയാൾ മോർഫ് ചെയ്തിട്ടുണ്ട്.

വടകര മോർഫിങ് കേസിൽ പൊലീസ് കള്ളം പറയുന്നുവെന്നും ആരോപണമുണ്ട്. 5 മോർഫ് ചെയ്ത ഫോട്ടോകൾ മാത്രമാണ് ലഭിച്ചെതെന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തതിന് ശേഷം പൊലീസ് പറഞ്ഞത്. അതും വ്യാജ ഫെയ്‌സ് ബുക്ക് പ്രൊഫൈലുകളിൽ നിന്നാണെന്നാണ് പൊലീസിപ്പോൾ പറയുന്നത്. എന്നാൽ സ്റ്റുടിയോയിൽ നിന്നും പിടിച്ചെടുത്ത ഹാർഡ് ഡിസ്‌കിൽ വൈകിലശ്ശേരിയിലെ മാത്രം 9 സ്ത്രീകളുടെ മോർഫ് ചെയ്ത ചിത്രങ്ങളുണ്ടായിരുന്നതായി പരാതിക്കാർ മറുനാടൻ മലയാളി യോട് പറഞ്ഞു. അതു തന്നെ ഓരോരുത്തരുടേതും 5 ലധികാമുണ്ടായിരുന്നെന്നും അതെല്ലാം പരാതി കാർക് പൊലീസ് കാണിച്ച നൽകിയിരുന്നു.

നേരത്തെ ഹാർഡ് ഡിസ്‌കിൽ 45000 ത്തിൽ അധികം ഫോട്ടോകളുണ്ട്, അതിൽ മോർഫ് ചെയ്ത 1000ത്തിലധികം ഫോട്ടോകൾ ഉണ്ടായിരുന്നതെങ്ങനെ ഇപ്പോൾ അഞ്ചെണ്ണത്തിലൊതുങ്ങിയെന്ന സംശയത്തിലാണ് പരാതിക്കാർ. മാത്രവുമല്ല പ്രതിയുടെ സ്വകാര്യ ആവശ്യങ്ങൾക്ക് വേണ്ടിയാണ് ഫോട്ടോകൾ മോർഫ് ചെയ്തതെന്നും പറയുന്ന പൊലീസ് അതിനപ്പുറം ഈ ചിത്രങ്ങൾ വെച്ച് വിലപേശിയതിനെയും, സാമൂഹ്യ മാധ്യമങ്ങളിലടക്കം പ്രചരിപ്പിച്ചതിനെ കുറിച്ചും ഇപ്പോൾ മിണ്ടുന്നില്ല. ഇനി പൊലീസ് പറയുന്നത് പോലെ പ്രതിയുടെ ലൈംഗിക വൈകൃതങ്ങൾക്ക് വേണ്ടി നിർമ്മിച്ചതാണങ്കിൽ പിന്നെ അതെന്തിന് ഫേസ് ബുക്കിൽ പ്രചരിപ്പിച്ചു എന്ന ചോദ്യവും ഉയരുന്നുണ്ട്. ഇത്തരത്തിൽ പ്രതികളെ സംരക്ഷിക്കുന്ന രീതിയിൽ കേസിനെ ദുർബലപ്പെടുത്തുന്ന തരത്തിലാണ് പൊലീസിന്റെ നീക്കമെങ്കിൽ ശക്തമായ പ്രതിരോധ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് പരാതിക്കാർ മറുനാടനോട് പറഞ്ഞു.

കേസിലെ മുഖ്യ പ്രതി ബിബീഷ് ഇന്നലെയാണ് പിടിയിലായത്. ഇടുക്കിയിൽ വച്ചാണ് ഇയാളെ പിടികൂടിയത്. സ്റ്റുഡിയോ ഉടമകളായ രണ്ട് പേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ മുഖ്യ പ്രതിയായ ബിബീഷിനെ പിടികൂടാത്തതിൽ വലിയ പ്രതിഷേധമായിരുന്നു വടകരയിൽ ഉയർന്നതിന് പിന്നാലെയാണ് ഇയാളെ അറസ്റ്റു ചെയ്തത്. ഇതിനിടെ ഇന്നലെ ബിബീഷിന് വേണ്ടി പൊലീസ് ലുക്ക്ഔട്ട് നോട്ടീസും ഇറക്കിയിരുന്നു. തുടർന്നാണ് ഇയാൾ അറസ്റ്റിലായത്.

ബിബീഷിന്റെ ക്രൂരവിനോദത്തിന് ഇരയായത് ഏറെയും അയൽക്കാരും നാട്ടുകാരുമായിരുന്നു. അതുകൊണ്ട് തന്നെ കടുത്ത രോഷത്തിലാണ് നാട്ടുകാർ. അവനെ കൈയിൽ കിട്ടിയാൽ കൈകാര്യം ചെയ്യുന്നുമെന്ന് ഉറപ്പിച്ചു നിൽക്കുകയാണ് നാട്ടുകാർ. അതുകൊണ്ട് തന്നെ രോഷാകുലരായി നിൽക്കുന്ന നാട്ടുകാർക്ക് മുമ്പിലേക്ക് തെളിവെടുപ്പിനായി എങ്ങനെ എത്തുമെന്ന ആശങ്കയിലാണ് പൊലീസ്. ഇടുക്കിയിൽ നിന്നും ഇന്നലെ രാത്രി അറസ്റ്റു ചെയ്ത ബിബീഷിനെ ഇന്ന് വടകരയിലെ സദയം സ്റ്റുഡിയോയിൽ എത്തിക്കും. അതേസമയം തലേദിവസം വരെ വർത്തമാനം പറഞ്ഞ് നടന്ന അയൽപക്കത്തെ ചെറുക്കൻ ഇങ്ങനെ ഒരു കാര്യം ചെയ്തു എന്ന് അറിഞ്ഞതിന്റെ ഞെട്ടലിലാണ് നാട്ടുകാരിൽ പലരും.