- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെഡിറ്ററേനിയൻ കടലിലൂടെ നീങ്ങിയ റഷ്യൻ യുദ്ധക്കപ്പലിനെ നിരീക്ഷിക്കാൻ ഡച്ച് യുദ്ധക്കപ്പൽ എത്തി; മര്യാദ ലംഘിച്ചാൽ തിരിച്ചടി കഠിനമായിരിക്കുമെന്ന് റഷ്യ
റഷ്യ യൂറോപ്പിന് നേരെ മൂന്നാം ലോക മഹായുദ്ധം നടത്താൻ ഏത് സമയവും തയ്യാറായിരിക്കുന്നുവെന്ന ആശങ്ക ശക്തമായിരിക്കുന്ന സാഹചര്യത്തിൽ നെതർലാൻഡ്സിന് കടുത്ത താക്കീതാണ് റഷ്യ നൽകിയിരിക്കുന്നത്. മെഡിറ്ററേനിയൻ കടലിലൂടെ നീങ്ങിയ റഷ്യൻ യുദ്ധക്കപ്പലിനെ നിരീക്ഷിക്കാൻ ഡച്ച് യുദ്ധക്കപ്പൽ എത്തിയതിനെ തുടർന്നാണ് റഷ്യയുടെ ഈ മുന്നറിയിപ്പ്. അതായത് മര്യാദ ലംഘിച്ചാൽ തങ്ങൾ ശക്തമായി തിരിച്ചടിക്കുമെന്നാണ് റഷ്യ താക്കീത് നൽകിയിരിക്കുന്നത്.മെഡിറ്ററേനിയൻ കടലിലൂടെ നീങ്ങുന്ന തങ്ങളുടെ എയർക്രാഫ്റ്റ് കാരിയറിനെയും പിന്തുടരുന്ന മറ്റ് കപ്പലുകളെയും ഡച്ച് സബ്മറൈൻ നിരീക്ഷിക്കുന്നതിലുള്ള അസംതൃപ്തിയാണ് റഷ്യ ഇതിലൂടെ പ്രകടിപ്പിച്ചിരിക്കുന്നത്. ഈസ്റ്റേൺ മെഡിറ്ററേനിയനിലൂടെ സഞ്ചരിക്കുന്ന തങ്ങളുടെ ആന്റി സബ്മറൈൻഷിപ്പുകളായ വൈസ് അഡ്‌മിറൽ കുലകോവ്, സെവെറോമോർസ്‌ക് എന്നിവയെ ഡച്ച് നേവിയുടെ ഒരു സബ്മറൈൻ സൂക്ഷ്മമായി നിരീക്ഷിക്കുന്നുവെന്നാണ് റഷ്യൻ പ്രതിരോധ മന്ത്രാലയം ആരോപിക്കുന്നത്. തങ്ങളുടെ നോർത്തേൺ ഫ്ലീറ്റ് എയർക്രാഫ്റ്റ് കാരിയറിനെ ഡച്ച് സബ്മറൈൻ സമീപിക്ക
റഷ്യ യൂറോപ്പിന് നേരെ മൂന്നാം ലോക മഹായുദ്ധം നടത്താൻ ഏത് സമയവും തയ്യാറായിരിക്കുന്നുവെന്ന ആശങ്ക ശക്തമായിരിക്കുന്ന സാഹചര്യത്തിൽ നെതർലാൻഡ്സിന് കടുത്ത താക്കീതാണ് റഷ്യ നൽകിയിരിക്കുന്നത്. മെഡിറ്ററേനിയൻ കടലിലൂടെ നീങ്ങിയ റഷ്യൻ യുദ്ധക്കപ്പലിനെ നിരീക്ഷിക്കാൻ ഡച്ച് യുദ്ധക്കപ്പൽ എത്തിയതിനെ തുടർന്നാണ് റഷ്യയുടെ ഈ മുന്നറിയിപ്പ്. അതായത് മര്യാദ ലംഘിച്ചാൽ തങ്ങൾ ശക്തമായി തിരിച്ചടിക്കുമെന്നാണ് റഷ്യ താക്കീത് നൽകിയിരിക്കുന്നത്.മെഡിറ്ററേനിയൻ കടലിലൂടെ നീങ്ങുന്ന തങ്ങളുടെ എയർക്രാഫ്റ്റ് കാരിയറിനെയും പിന്തുടരുന്ന മറ്റ് കപ്പലുകളെയും ഡച്ച് സബ്മറൈൻ നിരീക്ഷിക്കുന്നതിലുള്ള അസംതൃപ്തിയാണ് റഷ്യ ഇതിലൂടെ പ്രകടിപ്പിച്ചിരിക്കുന്നത്.
ഈസ്റ്റേൺ മെഡിറ്ററേനിയനിലൂടെ സഞ്ചരിക്കുന്ന തങ്ങളുടെ ആന്റി സബ്മറൈൻഷിപ്പുകളായ വൈസ് അഡ്‌മിറൽ കുലകോവ്, സെവെറോമോർസ്‌ക് എന്നിവയെ ഡച്ച് നേവിയുടെ ഒരു സബ്മറൈൻ സൂക്ഷ്മമായി നിരീക്ഷിക്കുന്നുവെന്നാണ് റഷ്യൻ പ്രതിരോധ മന്ത്രാലയം ആരോപിക്കുന്നത്. തങ്ങളുടെ നോർത്തേൺ ഫ്ലീറ്റ് എയർക്രാഫ്റ്റ് കാരിയറിനെ ഡച്ച് സബ്മറൈൻ സമീപിക്കാൻ ശ്രമിച്ചുവെന്നും റഷ്യ ആരോപിക്കുന്നു. റഷ്യൻ പടക്കപ്പലുകളിൽ നിന്നും വെറും 12 മൈലുകൾ അകലെയാണ് ഡച്ച് സബ്മറൈൻ നിലകൊണ്ടിരുന്നതെന്ന് ആന്റി സബ് മറൈൻ ഹെലികോപ്റ്ററുകൾ കണ്ടെത്തിയിരുന്നുവെന്നും റിപ്പോർട്ടുണ്ട്.
ഡച്ച് സബ്മറൈൻ തങ്ങളുടെ കപ്പൽപ്പടയെ ഒരു മണിക്കൂറോളം പിന്തുടർന്നിരുന്നുവെന്നും ഇവിടം വിട്ട് പോകാൻ സമ്മർദം ചെലുത്തുന്ന രീതിയിൽ പെരുമാറിയിരുന്നുവെന്നും റഷ്യൻ പ്രതിരോധ മന്ത്രാലയം ആരോപിക്കുന്നു. ഇത്തരത്തിൽ ഡെച്ച് നേവി തുടർന്നും പെരുമാറിയാൽ ശക്തമായി തിരിച്ചടിക്കുമെന്നാണ് റഷ്യ താക്കീത് നൽകിയിരിക്കുന്നത്. മെഡിറ്ററേനിയനിലൂടെ സിറിയയിലേക്ക്പോകുന്ന തങ്ങളുടെ പടക്കപ്പലുകളെ നാറ്റോ സബ്മറൈനുകൾ പതിവായി നിരീക്ഷിക്കുന്നുണ്ടെന്നും റഷ്യ ആരോപിക്കുന്നു.എഎഫ്‌പി ഇതിനെക്കുറിച്ച് പ്രതികരണമാരാഞ്ഞ് ഡച്ച് നേവിയുമായി ബന്ധപ്പെട്ടെങ്കിലും നേവൽ ഓപ്പറേഷനുകളെ കുറിച്ച് പറയാൻ അവർ തയ്യാറായില്ല.
സിറിയൻ പ്രസിഡന്റ് ബാഷൽ അൽ ആസാദിനെ പിന്തുണച്ച് റഷ്യ സിറിയയിൽ ഐസിസിനെതിരെ നടത്തുന്ന സൈനിക നീക്കങ്ങളോടനുബന്ധിച്ച് മെഡിറ്ററേനിയൻ കടലിൽ സമീപമാസങ്ങളിലായി റഷ്യ തങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്തിയിട്ടുണ്ട്. സിറിയൻ നഗരമായ ലടാക്കിയയിൽ നിന്നും തെക്ക്മാറിയുള്ള പ്രദേശമായ ഹ്മെയ്മിമിൽ റഷ്യക്ക് എയർബേസുണ്ട്. 2015 സെപ്റ്റംബറിൽ ഇവിടെ നിന്നും സിറിയയിലേക്ക് റഷ്യ വ്യോമാക്രമണം നടത്താനുമാരംഭിച്ചിരുന്നു.ഇതിന് പുറമെ തുറമുഖ നഗരമായ ടാർടസിൽ റഷ്യക്ക് നാവിക ഫെസിലിറ്റിയുമുണ്ട്. ബാൾട്ടിക് രാജ്യങ്ങൾക്ക് മുകളിൽ റഷ്യൻ യുദ്ധ വിമാനങ്ങൾ തുർച്ചയായി പരീക്ഷണപ്പറക്കൽ നടത്തുന്നുണ്ടെന്ന് നാറ്റോ ആരോപിക്കുന്നുണ്ട്. ഈ വർഷം ഇത്തരത്തിൽ 600 പറക്കലുകൾ നടത്തിയെന്നാണ് നാറ്റോ പറയുന്നത്. റഷ്യയുടെ ഇത്തരത്തിലുള്ള പ്രകോപനം വർധിച്ച സാഹചര്യത്തിൽ മൂന്ന് ലക്ഷത്തോളം വരുന്ന നാറ്റോ സൈനികരോട് ഒരുങ്ങിയിരിക്കാൻ നാറ്റോ ചീഫുമാർ ഉത്തരവിട്ടിട്ടുമുണ്ട്.