- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിഹാറിൽനിന്നും യുപിയിൽനിന്നുമൊക്കെ മെട്രോ നഗരങ്ങളിലേക്കുള്ള ട്രെയിനുകളിൽ നിറഞ്ഞുകവിയുന്ന പോലെ ഇപ്പോൾ കേരളത്തിലേക്കുള്ള ട്രെയിനുകളിലും സീറ്റുകളില്ല; ഇന്ത്യയിൽ ഏറ്റവും തിരക്കുള്ള റൂട്ടായി മാറിയത് ഝാർഖണ്ഡിൽനിന്നും കേരളത്തിലേക്കുള്ള യാത്ര
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്നും കേരളത്തിലേക്ക് തൊഴിൽ തേടിയെത്തുന്നവരുടെ എണ്ണം വൻതോതിൽ വർധിച്ചതോടെ, കേരളത്തിലേക്കുള്ള തീവണ്ടികളിൽ സൂചികുത്താനിടമില്ലാത്ത അവസ്ഥയായി. മുമ്പ് യുപിയിൽനിന്നും ബിഹാറിൽനിന്നും ഡൽഹിയിലേക്കും മുംബൈയിലേക്കും പോയിരുന്നതിനേക്കാളേറെയാണ് ഇപ്പോൾ കേരളത്തിലേക്ക് തൊഴിൽ തേടിയെത്തുന്നവരുടെ എണ്ണം. 2008-2009 കാലത്ത് യു.പിയെയും മുംബൈയെയും ബന്ധിപ്പിക്കുന്ന രണ്ട് ട്രെയിനുകളും ഡൽഹിയെയും ബിഹാറിനെയും ബന്ധിപ്പിക്കുന്ന ഒരു ട്രെയിനും ചത്തീസ്ഗഢ്, ജാർഖണ്ഡ് വഴി കൊൽക്കത്തയിൽനിന്ന് മുംബൈയിലേക്കുവരുന്ന ട്രെയിനുമായിരുന്നു ഏറ്റവും തിരക്കേറിയ സർവീസുകൾ. 2016-17 ആയപ്പോൾ ഈ പട്ടികയിലേക്ക് ഝാർഖണ്ഡിൽനിന്ന് കേരളത്തിലേക്കുള്ള ട്രെയിനും ഇടംപിടിച്ചു. ബിഹാറിൽനിന്ന് ഡൽഹിയിലേക്കുള്ള അഞ്ച് ട്രെയിനുകളും മുംബൈ-യുപി റൂട്ടിലുള്ള ട്രെയിനും ഈ പട്ടികയിലുണ്ട്. 2008-09 കാലത്ത് ഡൽഹിയെയും ബെംഗളൂരുവിനെയും ഗോവയെയും ബന്ധിപ്പിക്കുന്ന ഒരു ട്രെയിനും ഈ പട്ടികയിലുണ്ടായിരുന്നു. എന്നാൽ, 2016-1
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്നും കേരളത്തിലേക്ക് തൊഴിൽ തേടിയെത്തുന്നവരുടെ എണ്ണം വൻതോതിൽ വർധിച്ചതോടെ, കേരളത്തിലേക്കുള്ള തീവണ്ടികളിൽ സൂചികുത്താനിടമില്ലാത്ത അവസ്ഥയായി. മുമ്പ് യുപിയിൽനിന്നും ബിഹാറിൽനിന്നും ഡൽഹിയിലേക്കും മുംബൈയിലേക്കും പോയിരുന്നതിനേക്കാളേറെയാണ് ഇപ്പോൾ കേരളത്തിലേക്ക് തൊഴിൽ തേടിയെത്തുന്നവരുടെ എണ്ണം.
2008-2009 കാലത്ത് യു.പിയെയും മുംബൈയെയും ബന്ധിപ്പിക്കുന്ന രണ്ട് ട്രെയിനുകളും ഡൽഹിയെയും ബിഹാറിനെയും ബന്ധിപ്പിക്കുന്ന ഒരു ട്രെയിനും ചത്തീസ്ഗഢ്, ജാർഖണ്ഡ് വഴി കൊൽക്കത്തയിൽനിന്ന് മുംബൈയിലേക്കുവരുന്ന ട്രെയിനുമായിരുന്നു ഏറ്റവും തിരക്കേറിയ സർവീസുകൾ. 2016-17 ആയപ്പോൾ ഈ പട്ടികയിലേക്ക് ഝാർഖണ്ഡിൽനിന്ന് കേരളത്തിലേക്കുള്ള ട്രെയിനും ഇടംപിടിച്ചു. ബിഹാറിൽനിന്ന് ഡൽഹിയിലേക്കുള്ള അഞ്ച് ട്രെയിനുകളും മുംബൈ-യുപി റൂട്ടിലുള്ള ട്രെയിനും ഈ പട്ടികയിലുണ്ട്.
2008-09 കാലത്ത് ഡൽഹിയെയും ബെംഗളൂരുവിനെയും ഗോവയെയും ബന്ധിപ്പിക്കുന്ന ഒരു ട്രെയിനും ഈ പട്ടികയിലുണ്ടായിരുന്നു. എന്നാൽ, 2016-17ലെ പട്ടികയിൽനിന്ന് അതൊഴിവായി. തൊഴിൽ ലഭ്യതയെ അനുസരിച്ചാണ് ട്രെയിൻ യാത്രയുടെ എണ്ണത്തിലും രീതിയിലും മാറ്റം വരുന്നതെന്ന് റെയിൽവേ ബോർഡ് ചെയർമാൻ എ.കെ.മിത്തൽ പറഞ്ഞു. കൃഷിയാവശ്യങ്ങൾക്കുള്ള യാത്രികരുടെ എണ്ണത്തിൽ ഇപ്പോഴും വർധനയുള്ളതുകൊണ്ടാണ് ബിഹാറിൽനിന്നും പഞ്ചാബിൽനിന്നുമുള്ള ട്രെയിനുകൾ തിരക്കിൽ ഇപ്പോഴും മുന്നിട്ടുനിൽക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സമാനമായ രീതിയിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്കുള്ള ട്രെയിനുകളിലെയും തിരക്ക് ഗണ്യമായി വർധിച്ചതായും മിത്തൽ പറഞ്ഞു