ന്യൂഡൽഹി: 2008ൽ ഡൽഹിയിലും ഗുജറാത്തിലും നടന്ന സ്‌ഫോടന പരമ്പരകൾ ആസൂത്രണം ചെയ്ത മുഖ്യപ്രതി പിടിയിലായി. അബ്ദുൾ സുബ്ഹാൻ ഖുറേഷിയെ ആണ് ഇന്ന് ഡൽഹി പൊലീസ് അറസ്റ്റുചെയ്തത്. മോസ്റ്റ് വാണ്ടഡ് പട്ടികയിൽ പെടുത്തി ഏറെക്കാലമായി ഇയാൾക്കുവേണ്ടി തിരച്ചിൽ നടന്നുവരികയായിരുന്നു.

രാജ്യവ്യാപകമായി തെരച്ചിൽ നടക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. രഹസ്യവിവരത്തെ തുടർന്നാണ് ഇയാൾ ഒളിച്ചുതാമസിക്കുന്ന സ്ഥലം പൊലീസ് മനസ്സിലാക്കിയത്. എൻഐഎയും ഇയാൾക്കായി തെരച്ചിൽ നടത്തിവരികയായിരുന്നു.

ഭീകരസംഘടനയായ ഇന്ത്യൻ മുജഹിദിന്റെ സ്ഥാപകരിൽ ഒരാളാണ് ഖുറേഷി. 2008ൽ ഡൽഹിയിലും ഗുജറാത്തിലെ അഹമ്മദാബാദിലും സുററ്റിലുമാണ് ഖുറേഷി സ്‌ഫോടന പരന്പര നടത്തിയത്. ഗുജറത്തിലുണ്ടായ സ്‌ഫോടനത്തിൽ 56 പേർ കൊല്ലപ്പെടുകയും 200 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.