- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമാനിൽ പ്രത്യേക ടാക്‌സി സർവ്വീസുമായി ടൂറിസം മന്ത്രാലയം; പുതിയ സർവ്വീസ് വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട്
ഒമാനിൽ വിനോദസഞ്ചാരികൾക്ക് മാത്രമായി പ്രത്യേക ടാക്‌സി സർവീസ് ആരംഭിക്കുന്നു. ഇതിനായി ടൂറിസം മന്ത്രാലയം സ്വാകാര്യ കമ്പനികളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു.മസ്‌കത്ത് നഗരത്തിൽ പ്രവർത്തിക്കുന്ന നക്ഷത്രഹോട്ടലുകൾ കേന്ദ്രീകരിച്ച് പുതിയ ടൂറിസ്റ്റ് ടാക്‌സി കാബ് പദ്ധതി ആരംഭിക്കാനാണ് വിനോദസഞ്ചാര മന്ത്രാലയം പദ്ധതിയിടുന്നത്. ഇതിനായി ഈ രംഗത്ത്
ഒമാനിൽ വിനോദസഞ്ചാരികൾക്ക് മാത്രമായി പ്രത്യേക ടാക്‌സി സർവീസ് ആരംഭിക്കുന്നു. ഇതിനായി ടൂറിസം മന്ത്രാലയം സ്വാകാര്യ കമ്പനികളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു.മസ്‌കത്ത് നഗരത്തിൽ പ്രവർത്തിക്കുന്ന നക്ഷത്രഹോട്ടലുകൾ കേന്ദ്രീകരിച്ച് പുതിയ ടൂറിസ്റ്റ് ടാക്‌സി കാബ് പദ്ധതി ആരംഭിക്കാനാണ് വിനോദസഞ്ചാര മന്ത്രാലയം പദ്ധതിയിടുന്നത്.
ഇതിനായി ഈ രംഗത്ത് പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനികളിൽ നിന്ന് മന്ത്രാലയം ടെൻഡർ ക്ഷണിച്ചു കഴിഞ്ഞു. നിലവിൽ സാധാരണ ടാക്‌സികൾക്ക് പുറമേ എയർപോർട്ട് സേവനത്തിനാണ് ഒമാനിൽ പ്രത്യേക ടാക്‌സികൾ സർവീസ് നടത്തുന്നത്.
ത്രീ സ്റ്റാർ മുതൽ ഫൈവ് സ്റ്റാർ മുതലുള്ള ഹോട്ടലുകളിൽ നിന്നാണ് ടൂറിസ്റ്റ് ടാക്‌സി കാബുകൾ സർവീസ് നടത്തുക. മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങൾ പാലിച്ച് ടാക്‌സി നടത്താൻ ശേഷിയുള്ള
കമ്പനികൾക്ക് അടുത്തമാസം പതിനെട്ട് മുതൽ ഫെബ്രുവരി 21 വരെ ടെൻഡർ സമർപ്പിക്കാൻ സൗകര്യമുണ്ടാകുമെന്ന് മന്ത്രാലയം അറിയിച്ചു. ടൂറിസ്റ്റ് ടാക്‌സിയിൽ ഏർപ്പെടുത്തുന്ന സൗകര്യങ്ങളെ കുറിച്ച വിശദാംശങ്ങൾ ലഭ്യമായിട്ടില്ല