- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അങ്ങനെ ചെയ്താൽ നിങ്ങൾ അറസ്റ്റിലാവും; 16 വയസുള്ള മകനോടൊപ്പം നഗ്നനായി കിടന്ന് ഉറങ്ങുന്നത് നിയമവിരുദ്ധമാണോ എന്ന ഒരമ്മയുടെ ചോദ്യത്തെ സോഷ്യൽമീഡിയ നേരിട്ടത് ഇങ്ങനെ
പതിനാറ് വയസായ മകനൊപ്പം തനിക്ക് നഗ്‌നയായി കിടന്നുറങ്ങാൻ പറ്റുമോ...? ക്വസ്റ്റിയൻ ആൻഡ് ഏൻസർ വെബ്സൈറ്റായ ക്വോറയിൽ അജ്ഞാതയായ ഒരു സ്ത്രീ ചോദിച്ച ചോദ്യമാണിത്. ഈ വിവാദ ചോദ്യത്തോട് സോഷ്യൽ മീഡിയ യൂസർമാർ കടുത്ത പ്രതിഷേധത്തോടെയും മുന്നറിയിപ്പോടെയുമാണ് പ്രതികരിച്ചിരിക്കുന്നത്. അങ്ങനെ ചെയ്താൽ നിങ്ങൾ അറസ്റ്റിലാകുമെന്നാണ് ചിലർ സ്ത്രീക്ക് താക്കീത് നൽകിയിരിക്കുന്നത്. ഇത്തരം പ്രവൃത്തിയിൽ നിന്നും ആ അമ്മയെ തീർത്തും വിലക്കുന്ന വിധത്തിലാണ് ഈ ചോദ്യത്തെ സോഷ്യൽമീഡിയ ഉത്തരമേകിയിരിക്കുന്നത്. സ്ത്രീ ഉന്നയിച്ച ഈ ചോദ്യം ക്വോറയിൽ വൻ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. മിക്കവരും സ്ത്രീയുടെ ചോദ്യത്തിന് നോ എന്നാണ് ഉത്തരം നൽകിയിരിക്കുന്നത്. ഇത്തരത്തിൽ പ്രവർത്തിക്കുന്ന 16 വയസുള്ള മകനെ ദുരുപയോഗിക്കുന്നതിനോ അധിക്ഷേപിക്കുന്നതിനോ തുല്യമാണെന്നും ചിലർ ഈ അമ്മയ്ക്ക് താക്കീത് നൽകിയിട്ടുണ്ട്. അഞ്ച് ലക്ഷത്തിലധികം പേരാണീ ചോദ്യം കണ്ടിരിക്കുന്നത്. സ്ത്രീ ഒരമ്മയും മകനും തമ്മിലുള്ള ബന്ധത്തിന്റെ അതിർത്തികൾ ലംഘിക്കുകയാണീ പ്രവൃത്തിയിലൂ
പതിനാറ് വയസായ മകനൊപ്പം തനിക്ക് നഗ്‌നയായി കിടന്നുറങ്ങാൻ പറ്റുമോ...? ക്വസ്റ്റിയൻ ആൻഡ് ഏൻസർ വെബ്സൈറ്റായ ക്വോറയിൽ അജ്ഞാതയായ ഒരു സ്ത്രീ ചോദിച്ച ചോദ്യമാണിത്. ഈ വിവാദ ചോദ്യത്തോട് സോഷ്യൽ മീഡിയ യൂസർമാർ കടുത്ത പ്രതിഷേധത്തോടെയും മുന്നറിയിപ്പോടെയുമാണ് പ്രതികരിച്ചിരിക്കുന്നത്. അങ്ങനെ ചെയ്താൽ നിങ്ങൾ അറസ്റ്റിലാകുമെന്നാണ് ചിലർ സ്ത്രീക്ക് താക്കീത് നൽകിയിരിക്കുന്നത്. ഇത്തരം പ്രവൃത്തിയിൽ നിന്നും ആ അമ്മയെ തീർത്തും വിലക്കുന്ന വിധത്തിലാണ് ഈ ചോദ്യത്തെ സോഷ്യൽമീഡിയ ഉത്തരമേകിയിരിക്കുന്നത്.
സ്ത്രീ ഉന്നയിച്ച ഈ ചോദ്യം ക്വോറയിൽ വൻ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. മിക്കവരും സ്ത്രീയുടെ ചോദ്യത്തിന് നോ എന്നാണ് ഉത്തരം നൽകിയിരിക്കുന്നത്. ഇത്തരത്തിൽ പ്രവർത്തിക്കുന്ന 16 വയസുള്ള മകനെ ദുരുപയോഗിക്കുന്നതിനോ അധിക്ഷേപിക്കുന്നതിനോ തുല്യമാണെന്നും ചിലർ ഈ അമ്മയ്ക്ക് താക്കീത് നൽകിയിട്ടുണ്ട്.
അഞ്ച് ലക്ഷത്തിലധികം പേരാണീ ചോദ്യം കണ്ടിരിക്കുന്നത്. സ്ത്രീ ഒരമ്മയും മകനും തമ്മിലുള്ള ബന്ധത്തിന്റെ അതിർത്തികൾ ലംഘിക്കുകയാണീ പ്രവൃത്തിയിലൂടെ ചെയ്യുന്നതെന്നായിരുന്നു ഗൗതം പിന്നമാറെഡി എന്ന ആൾ സ്ത്രീക്ക് ഉപദേശം നൽകിയത്. 16 വയസുള്ള മകനൊപ്പം ഇത്തരത്തിൽ ഉറങ്ങുന്നതിന്റെ ഉദ്ദേശ്യ തനിക്ക് മനസിലാകുന്നില്ലെന്നും ഗൗതം പറയുന്നു. 16 വയസുള്ള മകന് പെൺകുട്ടികളെ കുറിച്ച് തീക്ഷ്ണമായ വികാരങ്ങളുണ്ടാകുമെന്നും അതിനാൽ ഉറക്കത്തിൽ ഒരു നിമിഷം അമ്മയാണെന്ന് അവൻ മറന്ന് പോയെന്നു വരാമെന്നും ഇദ്ദേഹം സ്ത്രീക്ക് ഉപദേശം നൽകിയിട്ടുണ്ട്. ഇത് മറ്റ് ചില സമൂഹങ്ങളിൽ ഉണ്ടായേക്കാവുന്ന രീതിയാണെന്നും എന്നാൽ അമേരിക്കയിൽ ഇത് തീർത്തും അസഭ്യമാണെന്നുമാണ് ഷാനൻ ഗിൽസ് എന്നയാൾ പ്രതികരിച്ചിരിക്കുന്നത്.
ഇക്കാര്യം സ്ത്രീയുടെ മകൻ ആരോടെങ്കിലും വെറുതെ സൂചിപ്പിച്ചാൽ അത് മൂലം സ്ത്രീക്ക് നിയമപ്രശ്നങ്ങൾ വരെ നേരിടേണ്ടി വന്നേക്കാമെന്നും ചിലർ മുന്നറിയിപ്പേകുന്നു. ചൈൽഡ് പ്രൊട്ടക്ഷൻ ഏജൻസി, ജഡ്ജ്, അല്ലെങ്കിൽ സൈക്യാട്രിസ്റ്റ് തുടങ്ങിയ ആരും ഇതിനെ ന്യായീകരിക്കാനെത്തില്ലെന്നും ചില യൂസർമാർ അഭിപ്രായപ്പെടുന്നു. ഇത്തരത്തിൽ പ്രവർത്തിച്ചാൽ സ്ത്രീയെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കാനും സാധ്യതയേറെയാണെന്ന് സോഷ്യൽ മീഡിയ യൂസർമാരിൽ ചിലർ താക്കീത് നൽകുന്നു.
ഈ ചോദ്യം സ്ത്രീ ഒമ്പത് വർഷങ്ങൾക്ക് മുമ്പ് ചോദിക്കേണ്ടതായിരുന്നുവെന്നാണ് ചിക് മെൻഡോസ എന്ന യൂസർ പ്രതികരിച്ചിരിക്കുന്നത്. കുട്ടി ഇത്രയും വലുതായിട്ട് അവനൊപ്പം നഗ്‌നയായി ഉറങ്ങുന്നത് തീർത്തും അനുചിതമാണെന്നും മെൻഡോസ പറയുന്നു.എന്നാൽ തനിക്ക് ഇത്തരം പരിധികളെക്കുറിച്ചുള്ള അനിശ്ചിതത്വം ഈ ചോദ്യത്തിലൂടെ സമ്മതിച്ചതിന് ഈ സ്ത്രീയെ അഭിനന്ദിക്കാനും മെൻഡോസ മടിക്കുന്നില്ല.