ക്കൾ നേർവഴിക്ക് പോകണമെന്ന് ആഗ്രഹിക്കാത്ത മാതാപിതാക്കളുണ്ടാവില്ല. പ്രത്യേകിച്ച് അമ്മമാർ. എന്നാൽ, 55-കാരിയായ മരുഗ വേറിട്ട രീതിയിലാണ് ചിന്തിക്കുന്നത്. തന്റെ ഇരട്ടക്കുട്ടികളായ താന്യയും താഷയും നീലച്ചിത്രങ്ങളിൽ അഭിനയിക്കുന്നതിനും ഗ്ലാമർ മോഡലിങ് ചെയ്യുന്നതിലും അഭിമാനം കൊള്ളുകയാണ് ഈ അമ്മ. മക്കളുടെ ശരീരവും സൗന്ദര്യവും കാണുമ്പോൾ തനിക്ക് അസൂയ തോന്നുന്നുവെന്ന് മരുഗ പറയുന്നു. എന്നാൽ, അമ്മ തങ്ങളെക്കാൾ 'ഹോട്ടാ'ണെന്നാണ് 27-കാരായ മക്കളുടെ അഭിപ്രായം.

ഇത്തരം അവസരങ്ങൾ മക്കളെത്തേടി വരുന്നത് കാണുമ്പോൾ, തനിക്കിതൊന്നും ലഭിച്ചില്ലല്ലോ എന്ന നിരാശ തോന്നാറുണ്ടെന്ന് ചാനൽ 5-ന്റെ മൈ മം ഈ ഹോട്ടർ ദാൻ മി എന്ന പരിപാടിയിൽ പങ്കെടുക്കവെ മരുഗ പറഞ്ഞു. താനും തന്റെ മക്കളും ബ്രിട്ടനിലെ പുതിയ കർദാഷിയാൻ കുടുംബമാണെന്നും അവർ പറയുന്നു. മ്റ്റുള്ളവർ ശ്രദ്ധിക്കണമെന്ന് ആഗ്രഹിക്കുന്ന കുടുംബമാണ് തങ്ങളുടേത്. തന്നെയും മക്കളെയും കാണാൻ മറ്റുള്ളവർ ആഗ്രഹിക്കുന്നുണ്ടെന്നും മരുഗ പറഞ്ഞു.

മക്കൾക്ക് ഗ്ലാമർ മോഡലുകൾ ആകണമെന്ന് പറഞ്ഞപ്പോൾ താനതിനെ തടയാൻ പോയില്ലെന്ന് മരുഗ പറഞ്ഞു. മക്കളുടെ ജോലിയിൽ തനിക്ക് അഭിമാനമേയുള്ളൂവെന്നും അവർ വ്യക്തമാക്കി. ഒരാൾക്ക് ഒരു ജീവിതമേയുള്ളൂ. അതെങ്ങനെ സന്തോഷത്തോടെ ജീവിക്കണെമന്ന് ആഗ്രഹിക്കുന്നത് അവരവർ തന്നെയാണെന്നും ഈ അമ്മ പറയുന്നു.

അമ്മയാണ് താന്യയുടെയും താഷയുടെയും ഊർജകേന്ദ്രം. ചെറുപ്പത്തിൽ സിലിക്കോൺ ഇംപ്ലാന്റിലൂടെ മാറിടത്തിന് ഭംഗികൂട്ടിയ മരുഗയുടെ പാതയാണ് തങ്ങളും പിന്തുടരുന്നതെന്ന് ഇരുവരും പറഞ്ഞു. താന്യയും താഷയും ഇതിനകം സിലിക്കോൺ ഇംപ്ലാന്റ് ചെയ്തിട്ടുണ്ട്. മൂക്കിന്റെ രൂപവും കൂടുതൽ ആകർഷണീയമാക്കി. ഇരുവരുടെയും പേരിൽ ചൂടൻ ചിത്രങ്ങളുമായി ഒരു വെബ്‌സൈറ്റും ഇപ്പോൾത്തന്നെ നിലവിലുണ്ട്.