- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടുക്കളക്കത്തി കൊണ്ട് കഴുത്തറത്തുകൊന്നു; നാല് മാസം മാത്രം പ്രായമുള്ള കുട്ടിയുടെ മൃതദേഹം ഒളിപ്പിച്ചത് എയർകണ്ടീഷനറിനുള്ളിലും; രണ്ടാമതും പെൺകുട്ടി പിറന്നപ്പോൾ അമ്മ ചെയ്ത ക്രൂരത ഇങ്ങനെ; ജയ്പൂരിൽ ചുരുളഴിഞ്ഞത് മനസാക്ഷിയെ നടുക്കുന്ന കൊലപാതകം
ജയ്പൂർ: നാലുമാസം പ്രായമുള്ള പെൺകുഞ്ഞിനെ അതിക്രൂരമായി അമ്മ തന്നെ കൊലപ്പെടുത്തി. മുപ്പത്തിയഞ്ചുകാരിയായ നേഹ ഗോയലാണ് കുഞ്ഞിനെ കൊലപ്പെടുത്തി എയർകണ്ടീഷനറിനുള്ളിൽ ഒളിപ്പിച്ചത്. ജയ്പൂർന്മ രണ്ടാമതും ജനിച്ചത് പെൺകുട്ടിയായതിനെ തുടർന്നായിരുന്നു കൊലയെന്നാണ് പ്രാഥമിക നിഗമനം. അടുക്കളക്കത്തികൊണ്ട് കഴുത്തറുത്തുകൊലപ്പെടുത്തിയ കുഞ്ഞിന്റെ ശരീരത്തിൽ പതിനേഴോളം മുറിവുണ്ടായിരുന്നുവെന്ന് പൊലീസ് അറിയിച്ചു കഴിഞ്ഞ മാസം 26 ന് ജയ്പൂരിൽ ആയിരുന്നു സംഭവം. കുഞ്ഞിനെ കാണാനില്ലെന്നു വീട്ടുകാർ പൊലീസിനെ അറിയിച്ചതിനെ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നാലുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ കാണാനില്ലെന്ന് മാതാവ് വീട്ടുകാരെ അറിയിച്ചു. തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് വീട്ടിലെ ഉപയോഗശൂന്യമായ എയർ കണ്ടീഷനറിനുള്ളിൽനിന്നു കുഞ്ഞിന്റെ മൃതദേഹം ലഭിച്ചത്. തുണിയിൽ പൊതിഞ്ഞ നിലയിലായിരുന്നു ശരീരം. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ വീട്ടിൽത്തന്നെയുള്ള ആളാണ് കൊലപാതകം നടത്തിയതെന്നു സൂചന ലഭിച്ചു. വീട്ടുകാരെ ചോദ്
ജയ്പൂർ: നാലുമാസം പ്രായമുള്ള പെൺകുഞ്ഞിനെ അതിക്രൂരമായി അമ്മ തന്നെ കൊലപ്പെടുത്തി. മുപ്പത്തിയഞ്ചുകാരിയായ നേഹ ഗോയലാണ് കുഞ്ഞിനെ കൊലപ്പെടുത്തി എയർകണ്ടീഷനറിനുള്ളിൽ ഒളിപ്പിച്ചത്. ജയ്പൂർന്മ രണ്ടാമതും ജനിച്ചത് പെൺകുട്ടിയായതിനെ തുടർന്നായിരുന്നു കൊലയെന്നാണ് പ്രാഥമിക നിഗമനം. അടുക്കളക്കത്തികൊണ്ട് കഴുത്തറുത്തുകൊലപ്പെടുത്തിയ കുഞ്ഞിന്റെ ശരീരത്തിൽ പതിനേഴോളം മുറിവുണ്ടായിരുന്നുവെന്ന് പൊലീസ് അറിയിച്ചു
കഴിഞ്ഞ മാസം 26 ന് ജയ്പൂരിൽ ആയിരുന്നു സംഭവം. കുഞ്ഞിനെ കാണാനില്ലെന്നു വീട്ടുകാർ പൊലീസിനെ അറിയിച്ചതിനെ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നാലുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ കാണാനില്ലെന്ന് മാതാവ് വീട്ടുകാരെ അറിയിച്ചു. തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് വീട്ടിലെ ഉപയോഗശൂന്യമായ എയർ കണ്ടീഷനറിനുള്ളിൽനിന്നു കുഞ്ഞിന്റെ മൃതദേഹം ലഭിച്ചത്. തുണിയിൽ പൊതിഞ്ഞ നിലയിലായിരുന്നു ശരീരം.
തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ വീട്ടിൽത്തന്നെയുള്ള ആളാണ് കൊലപാതകം നടത്തിയതെന്നു സൂചന ലഭിച്ചു. വീട്ടുകാരെ ചോദ്യം ചെയ്യുകയും മാതാവ് നേഹയുടെ മുറിയിൽ പരിശോധന നടത്തുകയും ചെയ്തു. ഈ മുറിക്കൊപ്പമുള്ള ശുചിമുറിക്കുള്ളിൽനിന്ന് കുഞ്ഞിന്റെ രക്തവും കുഞ്ഞിന്റെ ശരീരത്തിൽനിന്നു നേഹയുടെ രക്തവും കണ്ടെത്തി. തുടർന്നു നടത്തിയ ചോദ്യം ചെയ്യലിൽ നേഹ കുറ്റം സമ്മതിക്കുകയായിരുന്നു.
ഒരു ആൺകുട്ടി വേണമെന്ന് നേഹ ആഗ്രഹിച്ചതായും അതിനായി പ്രാർത്ഥനയും പൂജയുമടക്കം നടത്തിയെന്നും പൊലീസ് പറഞ്ഞു. നേഹയ്ക്ക് എട്ടു വയസ്സുള്ള ഒരു പെൺകുട്ടി കൂടിയുണ്ട്.