- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെള്ളം കോരുന്നതിനിടെ കാൽ വഴുതി വീണ് കടയ്ക്കാവൂർ സ്വദേശി പ്രവീൺ മരിച്ചത് ഒന്നരമാസം മുമ്പ്; അതേ കിണറ്റിൽ ഭാര്യ ബിന്ദുവും മകൾ ദേവയാനിയും മുങ്ങിമരിച്ച നിലയിൽ
തിരുവനന്തപുരം: ഭർത്താവ് കാൽതെറ്റി വീണ് മരിച്ച അതേ കിണറ്റിൽ ഭാര്യയേയും മകളേയും മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
കടയ്ക്കാവൂർ നിലയ്ക്കാമുക്ക് വാണിയൻ വിള വീട്ടിൽ പ്രവീണിന്റെ ഭാര്യ ബിന്ദു (35), മകൾ ദേവയാനി(എട്ട്) എന്നിവരേയാണ് കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിത്.
ഏകദേശം ഒന്നരമാസം മുൻപാണ് ബിന്ദുവിന്റെ ഭർത്താവ് പ്രവീൺ വെള്ളം കോരുന്നതിനിടെ കാൽവഴുതി ഇതേ കിണറ്റിൽ വീണ് മരിച്ചത്.
ഇവരെ കഴിഞ്ഞ ദിവസം രാത്രി കാണാതായതിനെത്തുടർന്ന് ബിന്ദുവിന്റെ അമ്മ പൊലീസിനെ അറിയിക്കുകയും പൊലീസ് വീട്ടിലെത്തി ആറ്റിങ്ങൽ ഫയർഫോഴ്സിനെ വിവരം അറിയിക്കുകയുമായിരുന്നു.
ആറ്റിങ്ങൽ ഫയർഫോഴ്‌സും കടയ്ക്കാവൂർ പൊലീസും ചേർന്നുള്ള തിരച്ചിലിനൊടുവിലാണ് കിണറ്റിൽ നിന്ന് ഇരുവരുടേയും മൃതദേഹങ്ങൾ കണ്ടെത്തുന്നത്.
വഞ്ചിയൂർ ക്ഷേമനിധി ബോർഡിലെ എൽ ഡി ക്ലർക്ക് ആണ് ബിന്ദു. മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ന്യൂസ് ഡെസ്ക്