കോഴിക്കോട്: ബാലുശേരിയിൽ ഉണ്ടായ വാഹനാപകടത്തിൽ അമ്മയും മകനും മരിച്ചു. കാക്കൂർ പ്ലാച്ചേരി പ്രജീഷ് (37), കമലാക്ഷി അമ്മ (68) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ കാക്കൂർ പൊലീസ് സ്റ്റേഷനു സമീപമാണ് അപകടം നടന്നത്. ഇരുവരും സഞ്ചരിച്ച സ്‌കൂട്ടർ സ്വകാര്യ ബസിൽ ഇടിക്കുകയായിരുന്നു. പ്രധാന റോഡിൽ നിന്നു വീട്ടിലേയ്ക്കുള്ള ഇടറോഡിലേയ്ക്കു തിരിയുമ്പോഴായിരുന്നു അപകടം.