- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പല്ലുതേക്കാൻ ഇറങ്ങിയ വീട്ടമ്മ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നു ഷോക്കേറ്റു മരിച്ചു; രക്ഷിക്കാൻ ഓടിയെത്തിയ മകനും ജീവൻ നഷ്ടമായി: കണ്ണീരണിഞ്ഞു വൈക്കം ഇത്തിപ്പുഴ ഗ്രാമം
കോട്ടയം: പല്ലുതേക്കാൻ ഇറങ്ങിയ വീട്ടമ്മ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നു ഷോക്കേറ്റു മരിച്ചു. അമ്മയെ രക്ഷിക്കാൻ ഓടിയെത്തിയ മകനും വൈദ്യുതാഘാതമേറ്റു ജീവൻ നഷ്ടമായി. വൈക്കം ഇത്തിപ്പുഴ സ്വദേശി രാധ (45) മകൻ സുബിൻ(22) എന്നിവരാണ് മരിച്ചത്. മുറ്റത്ത്നിൽക്കുമ്പോൾ വൈദ്യുതിലൈൻ രാധയുടെ ദേഹത്തേക്ക് പൊട്ടിവീഴുകയായിരുന്നു. രാവിലെ പല്ലുതേക്കാൻ ഇറങ്ങിയതായിരുന്നു രാധ. അമ്മയുടെ ഒച്ച കേട്ട് ഓടിയെത്തിയതായിരുന്നു സുബിൻ. വീടിനു പുറത്ത് വഴുവഴുക്കലുണ്ടായിരുന്നു. അതിൽ തെന്നി അമ്മ വീണതാകാമെന്നു കരുതിയാണ് സുബിൻ എത്തിയതെന്ന് പൊലീസ് വിലയിരുത്തുന്നു. അമ്മയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മകനും ഷോക്കേറ്റത്. രാധയും മകനും മാത്രമേ വീട്ടിലുണ്ടായിരുന്നൂള്ളു. പൊലീസെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.
കോട്ടയം: പല്ലുതേക്കാൻ ഇറങ്ങിയ വീട്ടമ്മ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നു ഷോക്കേറ്റു മരിച്ചു. അമ്മയെ രക്ഷിക്കാൻ ഓടിയെത്തിയ മകനും വൈദ്യുതാഘാതമേറ്റു ജീവൻ നഷ്ടമായി.
വൈക്കം ഇത്തിപ്പുഴ സ്വദേശി രാധ (45) മകൻ സുബിൻ(22) എന്നിവരാണ് മരിച്ചത്. മുറ്റത്ത്നിൽക്കുമ്പോൾ വൈദ്യുതിലൈൻ രാധയുടെ ദേഹത്തേക്ക് പൊട്ടിവീഴുകയായിരുന്നു.
രാവിലെ പല്ലുതേക്കാൻ ഇറങ്ങിയതായിരുന്നു രാധ. അമ്മയുടെ ഒച്ച കേട്ട് ഓടിയെത്തിയതായിരുന്നു സുബിൻ. വീടിനു പുറത്ത് വഴുവഴുക്കലുണ്ടായിരുന്നു. അതിൽ തെന്നി അമ്മ വീണതാകാമെന്നു കരുതിയാണ് സുബിൻ എത്തിയതെന്ന് പൊലീസ് വിലയിരുത്തുന്നു. അമ്മയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മകനും ഷോക്കേറ്റത്.
രാധയും മകനും മാത്രമേ വീട്ടിലുണ്ടായിരുന്നൂള്ളു. പൊലീസെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.
Next Story