കൊല്ലം: അമ്മയും മകളും പാലത്തിൽ നിന്ന് പുഴയിൽ ചാടി ആത്മഹത്യ ചെയ്തു. കരുനാഗപ്പള്ളി സ്വദേശി സൗമ്യ (31), മകൾ ആദിത്യ (7) എന്നിവരാണ് ജീവനൊടുക്കിയത്. ഉച്ചയോടെയായിരുന്നു സംഭവം. കല്ലുകടവ് പാലത്തിൽ നിന്നാണ് ഇരുവരും ചാടിയത്. നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് മൃതദേഹങ്ങൾ കരയ്‌ക്കെത്തിച്ചു.