- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പഠനാവശ്യത്തിനു പോയി വീട്ടിൽ മടങ്ങിയെത്തുന്ന മകൻ മുട്ടിവിളിച്ചിട്ടും ഉമ്മ വാതിൽ തുറന്നില്ല; വാതിൽ തുറന്നപ്പോൾ കണ്ടത് നാലുനാൾ പഴക്കമുള്ള മൃതദേഹം; കാസർകോട്ടു നിന്നും ഒരു ദുരന്തകഥ
ബദിയടുക്ക: വിദേശത്തു നിന്നും തിരിച്ചെത്തിയ മകൻ അമ്മയുടെ അഴുതിയ മൃതദേഹം കണ്ടുവെന്ന വാർത്ത ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് മലയാളികൾ ഞെട്ടലോടെ ശ്രവിച്ചത്. ഈ സംഭവത്തിന് പിന്നാലെ സമാനമായ വിധത്തിൽ മറ്റൊരു ദുരന്ത വാർത്ത കൂടി പുറത്തുവന്നു. ഇത്തവണ വാർത്ത എത്തിയത് കാസർകോട്ട് ബദിയടുക്കയലാണ് സംഭവം. പഠനാവശ്യത്തിന് പോയി മടങ്ങിയെത്തിയ മകൻ കണ്ടത് നാല് ദിവസം മുമ്പ് മരിച്ച മാതാവിനെയായിരുന്നു. പഠനാവശ്യത്തിനു പോയി ആഴ്ചതോറും വീട്ടിൽ മടങ്ങിയെത്തുന്ന മകൻ ഇക്കുറി വന്നു മുട്ടിവിളിച്ചിട്ടും ഉമ്മ വാതിൽ തുറന്നില്ല. അയൽക്കാരെ കൂട്ടി നോക്കിയപ്പോഴാണ് ഉമ്മയുടെ നാലുദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. കാസർകോട് പുത്തിഗെ എകെജി നഗറിൽ താമസിക്കുന്ന കർണാടക സ്വദേശി ആയിഷ (52) ആണ് മരിച്ചത്. ഇന്നലെ രാവിലെയാണ് സങ്കട വാർത്ത പുറംലോകമറിഞ്ഞത്. ആയിഷയുടെ മകൻ ബാസിത്(19) ഒരാഴ്ചയായി മത പഠനത്തിനായി ചൗക്കി പെരിയടുക്കത്തായിരുന്നു. അവിടെ നിന്നു പഠിക്കുന്നതിനാൽ ആഴ്ചതോറുമാണ് ബാസിത് ഉമ്മയെ കാണാനെത്തിയിരുന്നത്. ഇന്നലെ വീട്ടിലെത്തി വിളിച്ചിട്ടും വാത
ബദിയടുക്ക: വിദേശത്തു നിന്നും തിരിച്ചെത്തിയ മകൻ അമ്മയുടെ അഴുതിയ മൃതദേഹം കണ്ടുവെന്ന വാർത്ത ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് മലയാളികൾ ഞെട്ടലോടെ ശ്രവിച്ചത്. ഈ സംഭവത്തിന് പിന്നാലെ സമാനമായ വിധത്തിൽ മറ്റൊരു ദുരന്ത വാർത്ത കൂടി പുറത്തുവന്നു. ഇത്തവണ വാർത്ത എത്തിയത് കാസർകോട്ട് ബദിയടുക്കയലാണ് സംഭവം. പഠനാവശ്യത്തിന് പോയി മടങ്ങിയെത്തിയ മകൻ കണ്ടത് നാല് ദിവസം മുമ്പ് മരിച്ച മാതാവിനെയായിരുന്നു.
പഠനാവശ്യത്തിനു പോയി ആഴ്ചതോറും വീട്ടിൽ മടങ്ങിയെത്തുന്ന മകൻ ഇക്കുറി വന്നു മുട്ടിവിളിച്ചിട്ടും ഉമ്മ വാതിൽ തുറന്നില്ല. അയൽക്കാരെ കൂട്ടി നോക്കിയപ്പോഴാണ് ഉമ്മയുടെ നാലുദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. കാസർകോട് പുത്തിഗെ എകെജി നഗറിൽ താമസിക്കുന്ന കർണാടക സ്വദേശി ആയിഷ (52) ആണ് മരിച്ചത്. ഇന്നലെ രാവിലെയാണ് സങ്കട വാർത്ത പുറംലോകമറിഞ്ഞത്.
ആയിഷയുടെ മകൻ ബാസിത്(19) ഒരാഴ്ചയായി മത പഠനത്തിനായി ചൗക്കി പെരിയടുക്കത്തായിരുന്നു. അവിടെ നിന്നു പഠിക്കുന്നതിനാൽ ആഴ്ചതോറുമാണ് ബാസിത് ഉമ്മയെ കാണാനെത്തിയിരുന്നത്. ഇന്നലെ വീട്ടിലെത്തി വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനെത്തുടർന്നു പരിസരവാസികളുടെ സഹായത്തോടെ തുറന്നു നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ആയിഷയ്ക്കു ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്നതായാണ് വിവരം.
വീട്ടുജോലിക്കും മറ്റും പോയി വരുമാനം കണ്ടെത്തിയിരുന്ന ആയിഷ രണ്ടും മൂന്നും ദിവസം ഇടവിട്ടു വീട്ടിലെത്തുന്ന പതിവുള്ളതിനാൽ സമീപവാസികളും അന്വേഷിച്ചിരുന്നില്ല. കർണാടകയിൽനിന്നു വർഷങ്ങൾക്കു മുൻപ് പുത്തിഗയിലേക്കു കുടിയേറിയെത്തിയതായിരുന്നു ആയിഷ. മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തി. കുമ്പള പൊലീസ് കേസെടുത്തു.