കാട്ടാക്കട: മകളുടെ വിവാഹം ക്ഷണിക്കാൻ പോയ അമ്മ ബൈക്കിൽ നിന്നും വീണു മരിച്ചു. ബന്ധുക്കളെ വിവാഹത്തിന് ക്ഷണിക്കാനായി മകന്റെ ബൈക്കിന് പിന്നിലിരുന്ന് പോകവെ അപകടത്തിൽപ്പെട്ട അനിത മേബിൾ(49)ആണ് മരിച്ചത്. പൂവാറിനു സമീപം പാമ്പുകാല എടിഎസ് വില്ലയിൽ തോമസ് യേശുദാസിന്റെ ഭാര്യയും, കരകുളം പഞ്ചായത്ത് മുൻ അംഗവുമായിരുന്നു.

ഇന്നലെ രാവിലെ പത്തുമണിയോടെ വീരണകാവ് സ്‌കൂളിനു മുന്നിലായിരുന്നു അപകടം. ജനുവരി എട്ടിനാണ് മകളുടെ വിവാഹം. വിവാഹത്തിന്
കള്ളിക്കാടുള്ള ബന്ധുക്കളെ ക്ഷണിക്കാൻ മകനുമൊത്തു പോവുകയായിരുന്നു അനിത. മകൻ അഖി തോമസ് ആയിരുന്നു ബൈക്ക് ഓടിച്ചിരുന്നത്. ഹംപ്ിൽ കയറവെ ബൈക്കിൽ നിന്നും തെറിച്ചു വീഴുകയായിരുന്നു.

വീരണകാവ് സ്‌കൂളിനു മുന്നിലെ ഹംപിൽ ബൈക്ക് കയറവെ അനിത മേബിൾ തെറിച്ചു റോഡിലേക്കു വീഴുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. തലയ്ക്കു ഗുരുതര പരുക്കേറ്റ അനിത മേബിൾ സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. മക്കൾ: മകൾ: അസിതോമസ്, അഭിതോമസ്, അഖിതോമസ്.