- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വയറിന് താഴ്ഭാഗം ഒട്ടി ചേർന്ന നിലയിൽ ഇരട്ട കുട്ടികൾ; കാലുകൾ ഉണ്ടെങ്കിലും ജനനേന്ദ്രിയം ഇല്ല: കുട്ടികൾ ആണോ പെണ്ണോ എന്ന് തിരിച്ചറിയണമെങ്കിൽ പോലും ഓപ്പറേഷൻ ചെയ്യണം: എല്ലാവരുടെയും കണ്ണുവെട്ടിച്ച് പ്രസവിച്ച ഉടൻ ആശുപത്രിയിൽ നിന്നും അപ്രത്യക്ഷയായ അമ്മയേയും കുഞ്ഞുങ്ങളേയും തേടി ഡോക്ടർമാർ
വയറിന് താഴെയുള്ള ശരീരഭാഗം ഒട്ടിയ നിലയിൽ ജനിച്ച കുട്ടികൾ തീരാവേദനയാകുന്നു. ജനനേന്ദ്രിയം പോലും ഇല്ലാത്ത നിലയിലാണ് വയറിന്റെ താഴ്ഭാഗം മുതൽ ഒട്ടിയ നിലയിൽ ഇരട്ട കുഞ്ഞുങ്ങൾ ജനിച്ചത്. ഈ കുട്ടികൾ ആണോ പെണ്ണോ എന്ന് തിരിച്ചറിയാൻ പോലും ഡോക്ടർമാർക്ക് കഴിഞ്ഞിട്ടില്ല. രണ്ട് കാലുകൾ ഉണ്ടെങ്കിലും ഇരുവരും സൈഡുകളിലേക്ക് കാലുകൾ അകത്തി വെച്ചിരിക്കുന്ന നിലയിലാണ് കിടപ്പ്. സെപ്റ്റംബർ രണ്ടിനാണ് കുട്ടികൾ ജന്മമെടുത്തത്. വയറിന് താഴെ പൊക്കിൾ മുതലുല്‌ള ഭാഗം ഇരുവരുടേയും ഒട്ടിയ നിലയിലാണ്. അതേസമയം ജനിച്ച ഉടൻ തന്നെ കുഞ്ഞുങ്ങളുടെ അവസ്ഥ കണ്ട അമ്മ ആശുപത്രിയിൽ നിന്നും തന്റെ മക്കളുമായി സ്ഥലം വിട്ടു. അതേസമയം ഓപ്പറേഷൻ ചെയതാൽ മാത്രമേ കുട്ടികൾ ആണോ പെണ്ണോ എന്ന് പോലും വെളിവാകൂ. ഉത്തർ പ്രദേശിലാണ് സംഭവം. രണ്ടു പേർക്കുമായി നാലു കാലുകളും പ്രത്യേകം ഹൃദയവും മറ്റ് അവയവങ്ങളും വയറും ഉണ്ടെങ്കിലും പൊക്കിളിന്റെ ഭാഗം മുതൽ ഇരുവർക്കും ഒന്നാണ് ഉള്ളത്. സർജറി മാത്രമേ ഇവർക്ക് മുന്നിൽ വഴിയുള്ളൂ. എങ്കിലും രക്ഷപ്പെടുന്ന കാര്യം സംശയമാണെന്നും ഡോക്ടർമാർ പറയ
വയറിന് താഴെയുള്ള ശരീരഭാഗം ഒട്ടിയ നിലയിൽ ജനിച്ച കുട്ടികൾ തീരാവേദനയാകുന്നു. ജനനേന്ദ്രിയം പോലും ഇല്ലാത്ത നിലയിലാണ് വയറിന്റെ താഴ്ഭാഗം മുതൽ ഒട്ടിയ നിലയിൽ ഇരട്ട കുഞ്ഞുങ്ങൾ ജനിച്ചത്. ഈ കുട്ടികൾ ആണോ പെണ്ണോ എന്ന് തിരിച്ചറിയാൻ പോലും ഡോക്ടർമാർക്ക് കഴിഞ്ഞിട്ടില്ല.
രണ്ട് കാലുകൾ ഉണ്ടെങ്കിലും ഇരുവരും സൈഡുകളിലേക്ക് കാലുകൾ അകത്തി വെച്ചിരിക്കുന്ന നിലയിലാണ് കിടപ്പ്. സെപ്റ്റംബർ രണ്ടിനാണ് കുട്ടികൾ ജന്മമെടുത്തത്. വയറിന് താഴെ പൊക്കിൾ മുതലുല്‌ള ഭാഗം ഇരുവരുടേയും ഒട്ടിയ നിലയിലാണ്. അതേസമയം ജനിച്ച ഉടൻ തന്നെ കുഞ്ഞുങ്ങളുടെ അവസ്ഥ കണ്ട അമ്മ ആശുപത്രിയിൽ നിന്നും തന്റെ മക്കളുമായി സ്ഥലം വിട്ടു.
അതേസമയം ഓപ്പറേഷൻ ചെയതാൽ മാത്രമേ കുട്ടികൾ ആണോ പെണ്ണോ എന്ന് പോലും വെളിവാകൂ. ഉത്തർ പ്രദേശിലാണ് സംഭവം. രണ്ടു പേർക്കുമായി നാലു കാലുകളും പ്രത്യേകം ഹൃദയവും മറ്റ് അവയവങ്ങളും വയറും ഉണ്ടെങ്കിലും പൊക്കിളിന്റെ ഭാഗം മുതൽ ഇരുവർക്കും ഒന്നാണ് ഉള്ളത്. സർജറി മാത്രമേ ഇവർക്ക് മുന്നിൽ വഴിയുള്ളൂ. എങ്കിലും രക്ഷപ്പെടുന്ന കാര്യം സംശയമാണെന്നും ഡോക്ടർമാർ പറയുന്നു.
ഇരട്ടകുട്ടികളാണ് ജനിക്കാൻ പോകുന്നതെന്ന് അമ്മ നേരത്തെ തന്നെ അറിഞ്ഞിരുന്നെങ്കിലും ഇത്തരത്തിൽ ഒട്ടിയ ശരീരവുമായാണ് ജനിക്കുന്നത് എന്ന് അമ്മയ്ക്ക് നേരത്തെ അറിവുണ്ടായിരുന്നില്ല. സ്വാഭാവിക പ്രസവം ആയിരുന്നു ഈ സ്ത്രീയുടേത്.