- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫോണിലെ അവിഹതം അറിഞ്ഞപ്പോൾ താക്കീത് ചെയ്തു; കുളിച്ചിറങ്ങുമ്പോൾ അച്ചാമ്മ കണ്ടത് മരുമകളും കാമുകനും തമ്മിലെ കൂടിക്കാഴ്ച; ഭർതൃമാതാവിനെ കൊലപ്പെടുത്താൻ കേബിൾ കുരുക്കി കൊല്ലാൻ ശ്രമിച്ചത് രഹസ്യ സമാഗമം പുറത്തറിയാതിരിക്കാൻ; അടിമാലിയിലെ കൊലപാതക ശ്രമത്തിലെ മുഖ്യപ്രതി ബിജു മുൻ ജനപ്രതിനിധിയും കോൺഗ്രസ് ഭാരവാഹിയും
അടിമാലി: വയോധികയായ ഭർതൃമാതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നിർണ്ണായകമായ വഴിത്തിരിവ്. സംഭവത്തിൽ അറസ്റ്റിലായ മാങ്കുളം വിരിപാറ മക്കൊള്ളിൽ ബിജുവിന്റെ ഭാര്യ മിനി (37) യുടെ കാമുകനും കോൺഗ്രസ് ഭാരവാഹിയും മുൻ ജനപ്രതിനിധിയുമായ മുഖ്യ പ്രതിയും അറസ്റ്റിലായി. കോൺഗ്രസ് മാങ്കുളം മണ്ഡലം വൈസ് പ്രസിഡന്റും മുൻ ഗ്രാമപഞ്ചായത്ത് അംഗവുമായ മാങ്കുളം പാമ്പുംകയം നടുവക്കുന്നേൽ ബിജു (45) വിനെയാണ് മൂന്നാറിൽ നിന്നും അറസ്റ്റ് ചെയ്തത്. മിനിയുടെ ഭർത്താവ് മക്കൊള്ളിൽ ബിജുവിന്റെ മാതാവ് അച്ചാമ്മ ജോസഫ് (70) നെ കേബിൾ വയർ കഴുത്തിൽ മുറുക്കി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് മരുമകൾ മിനിയെ വ്യാഴാഴ്ച അറസ്റ്റ് ചെയ്തിരുന്നത്. മിനിയുടെ ആദ്യമൊഴിയിൽ കാമുകന്റെ നിർദ്ദേശമനുസരിച്ച് താനാണ് കൊലപാതക ശ്രമം നടത്തിയതെന്നാണ് പറഞ്ഞിരുന്നത്. ഇതനുസരിച്ച് പ്രേരണാകുറ്റത്തിനാണ് കാമുകനെതിരെ കേസെടുത്തിരുന്നത്. മിനി മൊഴിമാറ്റി പറഞ്ഞതോടെയാണ് സംഭവത്തിൽ വഴിത്തിരിവായത്. സംഭവം നടക്കുമ്പോൾ കാമുകനായ ബിജുവും വീട്ടിലുണ്ടായിരുന്നു. ശവസംസ്‌കാരത്തിൽ പങ്കെടുത്ത് മടങ്ങ
അടിമാലി: വയോധികയായ ഭർതൃമാതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നിർണ്ണായകമായ വഴിത്തിരിവ്. സംഭവത്തിൽ അറസ്റ്റിലായ മാങ്കുളം വിരിപാറ മക്കൊള്ളിൽ ബിജുവിന്റെ ഭാര്യ മിനി (37) യുടെ കാമുകനും കോൺഗ്രസ് ഭാരവാഹിയും മുൻ ജനപ്രതിനിധിയുമായ മുഖ്യ പ്രതിയും അറസ്റ്റിലായി. കോൺഗ്രസ് മാങ്കുളം മണ്ഡലം വൈസ് പ്രസിഡന്റും മുൻ ഗ്രാമപഞ്ചായത്ത് അംഗവുമായ മാങ്കുളം പാമ്പുംകയം നടുവക്കുന്നേൽ ബിജു (45) വിനെയാണ് മൂന്നാറിൽ നിന്നും അറസ്റ്റ് ചെയ്തത്.
മിനിയുടെ ഭർത്താവ് മക്കൊള്ളിൽ ബിജുവിന്റെ മാതാവ് അച്ചാമ്മ ജോസഫ് (70) നെ കേബിൾ വയർ കഴുത്തിൽ മുറുക്കി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് മരുമകൾ മിനിയെ വ്യാഴാഴ്ച അറസ്റ്റ് ചെയ്തിരുന്നത്. മിനിയുടെ ആദ്യമൊഴിയിൽ കാമുകന്റെ നിർദ്ദേശമനുസരിച്ച് താനാണ് കൊലപാതക ശ്രമം നടത്തിയതെന്നാണ് പറഞ്ഞിരുന്നത്. ഇതനുസരിച്ച് പ്രേരണാകുറ്റത്തിനാണ് കാമുകനെതിരെ കേസെടുത്തിരുന്നത്. മിനി മൊഴിമാറ്റി പറഞ്ഞതോടെയാണ് സംഭവത്തിൽ വഴിത്തിരിവായത്.
സംഭവം നടക്കുമ്പോൾ കാമുകനായ ബിജുവും വീട്ടിലുണ്ടായിരുന്നു. ശവസംസ്‌കാരത്തിൽ പങ്കെടുത്ത് മടങ്ങിയെത്തിയ അച്ചാമ്മ കുളി കഴിഞ്ഞ് ഇറങ്ങുമ്പോൾ മിനിയുടെ കാമുകനൊപ്പം വീട്ടിൽ കണ്ടതാണ് പ്രശ്നങ്ങൾക്ക് കാരണം. തുടർന്ന് മിനിയുടെ സഹായത്തോടെ ബിജുവാണ് കഴുത്തിൽ കേബിൾ കുരുക്കി കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് ജില്ലാ പൊലീസ് മേധാവി കെ.ബി വേണുഗോപാൽ വെളിപ്പെടുത്തി. സംഭവത്തിനു ശേഷം ബിജു വീട്ടിൽ നിന്നും പിൻഭാഗത്തുകൂടി ഓടി രക്ഷപെടുകയായിരുന്നു. അച്ചാമ്മ മരിച്ചെന്നു കരുതി മിനി തന്നെയാണ് ബഹളം വച്ച് നാട്ടുകാരെ കൂട്ടി ഇവരെ ആശുപത്രിയിലെത്തിച്ചത്.
രണ്ടുവർഷത്തോളമായുള്ള മിനിയുടെ വഴിവിട്ട ബന്ധമാണ് കാമുകനൊപ്പം കൊലപാതകത്തിൽ പങ്കാളിയാകാൻ ഇടയായത്. കഴിഞ്ഞ 26-നാണ് സംഭവം നടന്നത്. ആദ്യഘട്ടത്തിൽ സംഭവം രഹസ്യമാക്കി വയ്ക്കാനുള്ള ശ്രമങ്ങൾ നടന്നിരുന്നെങ്കിലും പൊലീസ് നായയും ഫോറൻസിക് വിദഗ്ദർ അടക്കമുള്ളവർ മിനിയുടെ വീട്ടിൽ വന്നു പോകുന്നതിന് പതിവായതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ കഴിയുന്ന അച്ചാമ്മയുടെ സ്ഥിതി അതീവഗുരുതരമായി തുടരുകയണ്. കേസിൽ വഴിത്തിരിവായതോടെ ബിജുവിനെ ഒന്നാം പ്രതിയാക്കിയാണ് കേസ് എടുത്തിട്ടുള്ളത്.
ഇരുവരെയും ഇന്നു രാത്രി തന്നെ ദേവികുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മൂന്നാർ ഡിവൈ.എസ്‌പി: എസ്. അഭിലാഷ്, സി.ഐ: കെ.എസ്. ജയൻ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കി. ഒന്നാംപ്രതി ബിജുവിന്റെ ഭാര്യയും മാങ്കുളം ഗ്രാമപഞ്ചായത്തിലെ കോൺഗ്രസിനെ പ്രതിനിധീകരിച്ച് വിജയിച്ച ജനപ്രതിനിധിയാണ്.
ഒക്്ടോബർ 26 ന് വിരിപാറയിലെ വീട്ടിൽ വച്ചാണ് ബ്രിജുവിന്റെ മാതാവ് അച്ചാമ്മ ജോസഫ് (70)നെ മൂക്കിൽ നിന്ന് രക്തം വാർന്ന നിലയിൽ വീടിനുള്ളിൽ കണ്ടെത്തുന്നത്. മരുമകൾ മിനി മാത്രമാണ് ഈ സമയത്ത് വീട്ടിലുണ്ടായിരുന്നത്. ബഹളം വച്ച് മിനി നാട്ടുകാരെ വിവരം അറിയിച്ചു. നാട്ടുകാരുടെ സഹായത്താൽ അടിമാലി മോർണിങ് സ്റ്റാർ ആശുപത്രിയിലാക്കി. അച്ചാമ്മയുടെ പരിക്കിൽ ഡോക്ടറിന് സംശയം തോന്നിയതോടെ ഇവരെ ആലുവ രാജഗിരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
രാജഗിരിയിയിലെ ഡോക്ടർ പരിശോധന നടത്തിയപ്പോൾ കഴുത്തിൽ മുറിവേറ്റിട്ടുണ്ടെന്ന് പൊലീസിനെ വിവരം അറിയിച്ചു. തുടർന്ന് ഇടുക്കി ജില്ലാ പൊലീസ് മേധാവി കെ.ബി വേണുഗോപാലിന്റെ നിർദ്ദേശത്തെ തുടർന്നാണ് മൂന്നാർ പൊലീസ് അന്വേഷണം ഊർജിതമാക്കിയത്. വിശദമായ അന്വേഷണത്തിൽ മരുമകളായ മിനി ഭർതൃമാതാവായ അച്ചാമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ചതായി കണ്ടെത്തി. പൊലീസ് നായ, ഫോറൻസിക് വിദഗ്ദർ അടക്കമുള്ളവർ ഇവിടെയെത്തിയിരുന്നു. മിനിയെ വിദഗ്ദമായി നടത്തിയ ചോദ്യം ചെയ്യലിനൊടുവിലാണ് കുറ്റം സമ്മതിച്ചത്.
ഏതാനും നാളുകളായി മാങ്കുളം പാമ്പുംകയം സ്വദേശിയായ ബിജു എന്നയാളുമായി മിനിക്കുണ്ടായിരുന്ന അവിഹിത ബന്ധമാണ് പ്രശ്‌നങ്ങളിലെത്തിയത്. ഏതാനും നാളുകൾക്ക് മുൻപ് വീട്ടുകാർ മിനിക്ക് ഇതു സംബന്ധിച്ച് താക്കീത് നൽകിയിരുന്നു. തുടർന്നും കാമുകനായ ബിജു വാങ്ങി നൽകിയ മൊബൈൽ ഫോൺ ഉപയോഗിച്ച് നിത്യവും തമ്മിൽ സംസാരിച്ചിരുന്നതായി മിനി സമ്മതിച്ചു.