- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്മായി അമ്മയും മരുമകളും തമ്മിലുള്ള വഴക്ക് കൊലപാതകത്തിൽ കലാശിച്ചു; മരുമകൾ വികലാംഗയായ അമ്മായി അമ്മയെ തലയ്ക്കടിച്ച് കൊന്നു; അപകടമരണമാണെന്ന് വരുത്തിത്തീർക്കാൻ മരുമകൾ മൃതദേഹം കത്തിച്ചു
ന്യൂഡൽഹി : കുടുംബവഴക്കിനെ തുടർന്ന് മരുമകൾ വികലാംഗയായ അമ്മായി അമ്മയെ തലയ്ക്കടിച്ച് കൊന്നു. കിഴക്കൻ ഡൽഹിയിലെ മന്ദവാലിയിൽ ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. അറുപത്തി രണ്ടുകാരിയായ സ്വർണ്ണയെയാണ് മരുമകൾ വിറകുകൊണ്ട് തലയ്ക്കടിച്ച് കൊന്നത്. സംഭവത്തിൽ ഇവരുടെ മരുമകൾ കാഞ്ചൻ കപൂറി(30) നെ പൊലീസ് അറസ്റ്റു ചെയ്തു. ഭാര്യയുടെ മൊഴിയിലെ വൈരുദ്ധ്യത്തേ തുടർന്നാണ് സുമിത് പൊലീസിൽ വിവരമറിയിച്ചത്. കൊലപാതകത്തിന് ശേഷം ഇത് അപകടമരണമാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമവും മരുമകളുടെ ഭാഗത്തു നിന്നും ഉണ്ടായി. ഇതിനായി മൃതദേഹം കത്തിക്കാൻ ശ്രമിച്ചുവെങ്കിലും കാലുകൾക്ക് മാത്രമാണ് തീ പിടിച്ചത്. ബേക്കറി ഉടമസ്ഥനായ സുമിത് ജോലി കഴിഞ്ഞ് തിരികെ എത്തിയപ്പോഴാണ് സ്വർണ്ണയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ നടത്തിയ ചോദ്യം ചെയ്യലിന് ഒടുവിൽ സ്വർണ്ണ കുറ്റം സമ്മതിച്ചു. അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും ഈസ്റ്റ് ഡൽഹി ഡെപ്യൂട്ടി കമ്മീഷണർ ഓംവീർ സിങ് അറിയിച്ചു. ഇരുനില വീടിന്റെ ഒന്നാം നിലയിൽ കാഞ്ചനും ഭർത്താവ് സ
ന്യൂഡൽഹി : കുടുംബവഴക്കിനെ തുടർന്ന് മരുമകൾ വികലാംഗയായ അമ്മായി അമ്മയെ തലയ്ക്കടിച്ച് കൊന്നു. കിഴക്കൻ ഡൽഹിയിലെ മന്ദവാലിയിൽ ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം.
അറുപത്തി രണ്ടുകാരിയായ സ്വർണ്ണയെയാണ് മരുമകൾ വിറകുകൊണ്ട് തലയ്ക്കടിച്ച് കൊന്നത്. സംഭവത്തിൽ ഇവരുടെ മരുമകൾ കാഞ്ചൻ കപൂറി(30) നെ പൊലീസ് അറസ്റ്റു ചെയ്തു. ഭാര്യയുടെ മൊഴിയിലെ വൈരുദ്ധ്യത്തേ തുടർന്നാണ് സുമിത് പൊലീസിൽ വിവരമറിയിച്ചത്.
കൊലപാതകത്തിന് ശേഷം ഇത് അപകടമരണമാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമവും മരുമകളുടെ ഭാഗത്തു നിന്നും ഉണ്ടായി. ഇതിനായി മൃതദേഹം കത്തിക്കാൻ ശ്രമിച്ചുവെങ്കിലും കാലുകൾക്ക് മാത്രമാണ് തീ പിടിച്ചത്.
ബേക്കറി ഉടമസ്ഥനായ സുമിത് ജോലി കഴിഞ്ഞ് തിരികെ എത്തിയപ്പോഴാണ് സ്വർണ്ണയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ നടത്തിയ ചോദ്യം ചെയ്യലിന് ഒടുവിൽ സ്വർണ്ണ കുറ്റം സമ്മതിച്ചു. അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും ഈസ്റ്റ് ഡൽഹി ഡെപ്യൂട്ടി കമ്മീഷണർ ഓംവീർ സിങ് അറിയിച്ചു.
ഇരുനില വീടിന്റെ ഒന്നാം നിലയിൽ കാഞ്ചനും ഭർത്താവ് സുമിത്തും കുട്ടികളും താഴത്തെ നിലയിൽ സ്വർണ്ണയുമാണ് താമസിച്ചു വന്നിരുന്നത്. മരുമകളും അമ്മായിയമ്മയും തമ്മിൽ കലഹം പതിവായിരുന്നുവെന്ന് പൊലീസ് പറയുന്നു.